SignIn
Kerala Kaumudi Online
Tuesday, 07 April 2026 3.26 AM IST

സമ്പാദ്യം ഇരട്ടിയാക്കാൻ ഇന്ത്യക്കാർ കാലങ്ങളായി ചെയ്യുന്ന മാർഗം; മൂന്ന് കാര്യങ്ങൾ പിന്തുടർന്നില്ലെങ്കിൽ താളം തെറ്റും

Increase Font Size Decrease Font Size Print Page
gulf

ഗൾഫ് രാജ്യങ്ങളിലെ നികുതിയില്ലാത്ത ജീവിതവും ഉയർന്ന ശമ്പളവും പല ഇന്ത്യക്കാർക്കും വലിയൊരു സ്വപ്നമാണ്. എന്നാൽ യുഎഇ പോലുള്ള രാജ്യങ്ങളിലെ പ്രവാസ ജീവിതം പുറമെ കാണുന്നത്ര ലളിതമല്ല. യുഎഇയിലെ ജീവിതത്തെക്കുറിച്ച് ഒരു സാമ്പത്തിക വിദഗ്ദൻ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ചർച്ചയായിരുന്നു.

യുഎഇയിലെ ഒരു ശരാശരി ഇന്ത്യൻ പ്രവാസിക്ക് പ്രതിമാസം ഏകദേശം 15,000 ദിർഹം (ഏകദേശം 3.4 ലക്ഷം രൂപ) ശമ്പളം ലഭിക്കുന്നുണ്ടെന്ന് കരുതുക. ഇന്ത്യയിലെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലുതാണെന്ന് തോന്നാമെങ്കിലും, ദുബായ് പോലുള്ള നഗരങ്ങളിലെ ജീവിതച്ചെലവ് ഈ വരുമാനത്തെ വേഗത്തിൽ ഇല്ലാതാക്കുന്നെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.

മികച്ച ചുറ്റുപാടുള്ള ഒരു സ്ഥലത്ത് താമസിക്കാൻ മാത്രം മാസത്തിൽ ഏകദേശം 1.4 ലക്ഷം രൂപ വാടക നൽകേണ്ടി വരും. അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞാൽ കയ്യിൽ അവശേഷിക്കുന്നത് വളരെ കുറഞ്ഞ തുക മാത്രമാണ്. പലപ്പോഴും ഇത്തരം ഒരു ശമ്പളം കൊണ്ട് മാസത്തെ ജീവിതച്ചെലവ് മാത്രമേ നേരിടാൻ കഴിയൂ. ഈ സാമ്പത്തിക വെല്ലുവിളി ഗൾഫിൽ മാത്രം ഒതുങ്ങുന്നതല്ല. ഇസ്രയേലിൽ ഏകദേശം 2.5 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഒരാൾക്കും അവിടുത്തെ ചെലവുകൾ കഴിഞ്ഞ് ഒന്നര മാസത്തെ സമ്പാദ്യം പോലും മാറ്റിവെക്കാൻ പ്രയാസമാണ്. യുഎസിലെ ഉയർന്ന ശമ്പളമാകട്ടെ, വലിയൊരു ശതമാനം നികുതിയായി തന്നെ പോകുന്നു.

ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളിൽ പകുതിയോളം പേരും നിർമ്മാണ മേഖലയിലോ മറ്റ് കഠിന ജോലികളിലോ ഏർപ്പെട്ടിരിക്കുന്നവരാണ്. പ്രാദേശികമായുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ഇവരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ ഇവരുടെ വരുമാനം ഒറ്റരാത്രികൊണ്ട് നിലച്ചേക്കാം. ഗൾഫ് രാജ്യങ്ങൾ കയ്യിൽ കിട്ടുന്ന ശമ്പളം കൂടുതൽ നൽകുന്നുണ്ടെങ്കിലും, മികച്ച സാമ്പത്തിക ഭദ്രതയോടെയുള്ള ജീവിതം കെട്ടിപ്പടുക്കാൻ ഇത് മതിയാവാതെ വരും.

ഇന്ത്യക്കാർ വിദേശത്ത് പോകുന്നതിന്റെ കാരണം?​
ഇന്ത്യയിലെ നഗരങ്ങളിൽ ശരാശരി 50,000 രൂപ ശമ്പളം ലഭിക്കുന്ന ഒരാൾക്ക് അവിടുത്തെ ജീവിതച്ചെലവുകൾ നേരിടാൻ കഴിയില്ല എന്നതാണ് പ്രധാന കാരണം. ആഡംബര ജീവിതത്തിനപ്പുറം, ഭാവിയിൽ എന്തെങ്കിലും ഒന്ന് സമ്പാദിച്ചു വയ്ക്കാൻ വേണ്ടിയാണ് ഭൂരിഭാഗം പേരും വിദേശത്തേക്ക് കുടിയേറുന്നത്.

വിദേശ ജോലിയിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കണമെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും പിന്തുടരേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രവാസത്തിന്റെ ഏക ഗുണമായ 'സമ്പാദ്യം' ഇല്ലാതാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിദേശത്തെ ആഡംബര ജീവിതശൈലി അനുകരിക്കാതിരിക്കുക,​ വരുമാനത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും മാറ്റിവെക്കുക,​ മാറ്റിവയ്ക്കുന്ന തുക ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ പോലുള്ള ദീർഘകാല നിക്ഷേപങ്ങളിലേക്ക് മാറ്റുക എന്നിവയാണ് പിന്തുടരേണ്ട കാര്യങ്ങൾ.

TAGS: GULF, INDIA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.