
ചെന്നൈ: ഐപിഎൽ മത്സരത്തിനിടയിൽ മിന്നിമറയുന്ന മിസ്റ്ററി ഗേൾസ് എപ്പോഴും ചർച്ചയാകാറുണ്ട്. ചിലപ്പോൾ മത്സരത്തിലെ ത്രില്ലർ നിമിഷങ്ങളെക്കാളും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുക ഗാലറിയിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരിമാരെയായിരിക്കും. ഇപ്പോഴിതാ വെള്ളിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബ് കിംഗ്സ് പോരാട്ടത്തിനിടയിലും അത്തരത്തിൽ ഗാലറിയിൽ കണ്ട സുന്ദരിയെയാണ് സൈബർ ലോകം അന്വേഷിക്കുന്നത്.
പഞ്ചാബ് കിംഗ്സിനായി ആർപ്പുവിളിക്കുന്ന ഈ സുന്ദരിയുടെ ദൃശ്യം ഏതാനും നിമിഷങ്ങൾ മാത്രമാണ് തത്സമയ സംപ്രേക്ഷണത്തിനിടെ സ്‌ക്രീനിൽ മിന്നിമറഞ്ഞത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സ്‌ക്രീൻഷോട്ടുകളും ക്ലിപ്പുകളും വ്യാപകമായി പ്രചരിച്ചതോടെ ആ സുന്ദരി ആരാണെന്ന തിരച്ചിലിലായി സൈബർ ലോകം. ഒടുവിൽ സോഷ്യൽ മീഡിയ തന്നെ ആ പേര് കണ്ടെത്തുകയും ചെയ്കു. കാശ്മീര പരദേശിയാണ് ആ ഗ്ലാമർ യുവതി.
പഞ്ചാബ് കിംഗ്സിന്റെ ജഴ്സി അണിഞ്ഞും ടീം ഉടമ പ്രീതി സിന്റയ്‌ക്കൊപ്പവും കാശ്മീര ഗാലറിയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രീതി സിന്റയ്‌ക്കൊപ്പമുള്ള താരത്തിന്റെ സാമീപ്യം ടീമുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ആരാധകരിൽ കൗതുകമുണർത്തുന്നുണ്ട്. ഇതിനിടെ മറ്റൊരു ഗോസിപ്പും സോഷ്യൽ മീഡിയയിൽ സജീവമാണ്. പഞ്ചാബ് കിംഗ്സ് താരം നെഹാൽ വധേരയുടെ കാമുകിയാണ് യുവതിയെന്നും ചിലർ കഥകൾ മെനയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ആരാണ് കാശ്മീര പരദേശി
സിനിമാ ലോകത്തിന് കാശ്മീര ഒരു പുതുമുഖമല്ല. 2018ൽ 'നർത്തനശാല' എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാശ്മീര, സിദ്ധാർത്ഥും ജിവി പ്രകാശും പ്രധാന വേഷങ്ങളിലെത്തിയ 'ശിവപ്പു മഞ്ഞൾ പച്ചൈ' എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്ഷയ് കുമാർ ചിത്രം 'മിഷൻ മംഗളി'ലും കാശ്മീര ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 2023-ൽ 'ദി ഫ്രീലാൻസർ' എന്ന വെബ് സീരീസിലൂടെ ഒടിടിയിലും താരം സാന്നിധ്യമറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |