
വാഷിംഗ്‌ടൺ: ഒറ്റരാത്രി കൊണ്ട് അമേരിക്കയ്ക്ക് മുഴുവൻ ഇറാനെയും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആ രാത്രി ചൊവ്വാഴ്ച വൈകുന്നേരമാകാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചെയ്തില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ട് മണിക്ക് ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ സമൂഹമാദ്ധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനെതിരെ കഠിനമായ മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അവർക്ക് പാലങ്ങൾ ഉണ്ടാകില്ല, വൈദ്യുത നിലയങ്ങൾ ഉണ്ടാകില്ല, ഒന്നുമുണ്ടാകില്ല. ഈ രണ്ടിനേക്കാളും മോശമായ മറ്റ് കാര്യങ്ങളുമുണ്ട്. അതിനാൽ കൂടുതൽ മുന്നോട്ട് പോകില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാനായി ചില രാജ്യങ്ങൾ 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവച്ചതായി ട്രംപ് ചൂണ്ടിക്കാട്ടി. "അവർ ഒരു നിർദ്ദേശം നൽകി. അതൊരു സുപ്രധാന നിർദ്ദേശമാണ്. സുപ്രധാന നടപടിയാണ്. എന്നാലത് മതിയായതല്ല. ഇറാനിയൻ ജനത സർക്കാരിനെതിരെ തിരിയും. ഇറാനിയൻ ജനത സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു. അതിനാൽതന്നെ ബോംബുകളുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. നമ്മൾ അവർക്കുവേണ്ടിയാണ് പോരാടുന്നത്. അവരുടെ ഭാവിക്കുവേണ്ടിയാണ് പോരാടുന്നത്'-ട്രംപ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |