SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.59 AM IST

മദ്യപിച്ച് വാഹനമോടിച്ചു, ഓസീസ് സൂപ്പർതാരം ഡേവിഡ് വാർണർ അറസ്റ്റിൽ

warner

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ക്രിക്കറ്റ് സൂപ്പർതാരവുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിൽ. 39കാരനായ വാർണർ ഓസ്‌ട്രേലിയൻ ടീമിൽ നിന്നും വിരമിച്ചത് 2024 ജൂണോടെയാണ്. ഐപിഎല്ലിൽ സൺറൈസേഴ്‌സിനും ഡൽഹി ക്യാപിറ്റൽസിനും വേണ്ടി കളിച്ചിട്ടുള്ള വാർണർ നിലവിൽ പാകിസ്ഥാനിൽ നടക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്‌എൽ) കറാച്ചി കിംഗ്‌സിന്റെ നായകനാണ്.

പിഎസ്എൽ മത്സരങ്ങൾക്കിടയിൽ ലഭിച്ച ഇടവേളയിൽ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിയതായിരുന്നു താരം. സിഡ്‌നിയിലെ മറോബ്‌റയിൽ വച്ച് നടത്തിയ വാഹനപരിശോധനയിലാണ് വാർണർ മദ്യപിച്ചെന്ന് പൊലീസിന് മനസിലായത്. ബ്രത്ത് അനലൈസർ പരിശോധനയും ഇത് ശരിവച്ചതോടെ താരത്തെ അറസ്റ്റ് ചെയ്‌ത് മറോബ്‌റ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്തതിനാൽ വാർണർക് ഇനി കോടതിയിൽ അടുത്തമാസം ഹാജരാകേണ്ടി വരും.

ഓസ്‌ട്രേലിയൻ ടീമിൽ നിന്നും വിരമിച്ചെങ്കിലും ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ താരം കളിക്കുന്നുണ്ട്. സിഡ്‌നി തണ്ടേഴ്‌സിന്റെ ക്യാപ്റ്റനായ വാർണർ ഏറ്റവുമധികം റൺസെടുത്ത താരമായി. ആ സീസണിൽ ടീം രണ്ട് മത്സരങ്ങൾ മാത്രം ജയിച്ച് അവസാന സ്ഥാനത്തായിരുന്നു. അടുത്ത സീസണിലും താരം സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടി കളിക്കും. പിഎസ്‌എൽ മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ വാർണർക്ക് തിരികെ പാകിസ്ഥാനിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, DRUNK AND DRIVE, DAVID WARNER, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360