കൊച്ചി: സ്വർണപ്പണയ വായ്‌പാ സ്ഥാപനമായ മുത്തൂറ്ര് ഫിനാൻസ് അന്താരാഷ്‌ട്ര കടപ്പത്ര വിപണിയിൽ നിന്ന് 45 കോടി ഡോളർ (3,186 കോടി രൂപ) സമാഹരിച്ചു. മൂന്നുവർഷ കാലാവധിയിൽ 6.125 ശതമാനം പലിശനിരക്കിലായിരുന്നു സമാഹരണം. ആദ്യസമാഹരണം തന്നെ ചട്ടം 144 എ/റെജ് എസ് രീതിയിൽ നടത്തുന്ന ആദ്യ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്.
റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ, മറ്റു ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായി തുടർ വായ്‌പകൾ അടക്കമുള്ള ആവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുക. കടപ്പത്ര വിതരണത്തിൽ 37 ശതമാനം പങ്കാളിത്തവും ഏഷ്യയിൽ നിന്നായിരുന്നു. യൂറോപ്പ്- മദ്ധ്യേഷ്യ 28 ശതമാനവും അമേരിക്ക 35 ശതമാനവും പങ്കുവഹിച്ചു. അസറ്റ് മാനേജർമാരാണ് 88 ശതമാനം പർച്ചേസും നടത്തിയത്. ഇൻഷ്വറൻസ് പെൻഷൻ ഫണ്ടുകൾ, മറ്റു മേഖലകൾ എന്നിവ ആറു ശതമാനം വീതവും പർച്ചേസ് നടത്തി. കടപ്പത്രങ്ങൾ ലണ്ടൻ ഓഹരി വിപണിയിലെ അന്താരാഷ്‌ട്ര സെക്യൂരിറ്റീസ് വിപണിയിൽ ലിസ്‌റ്ര് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |