ന്യൂഡൽഹി: പ്രധാന വിമാനത്താവളങ്ങളിലെ ലാൻഡിംഗ്, പാർക്കിംഗ് നിരക്കുകളിൽ മൂന്ന് മാസത്തേക്ക് 25 ശതമാനം കുറവ് വരുത്തും. ആഭ്യന്തര വിമാന സർവീസുകൾക്കാണ് ബാധകം. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യാൻ വിമാനക്കമ്പനികളെ സഹായിക്കാനാണ് എയർപോർട്ട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എ.ഇ.ആർ.എ) നിരക്ക് കുറച്ചത്.
വിമാനക്കൂലിയിൽ ഇതും പ്രതിഫലിക്കുന്നതിനാൽ യാത്രക്കാർക്ക് ആനുകൂല്യം ലഭിക്കും.
വിമാനത്താവള നിരക്കുകൾ കുറയ്‌ക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |