
തന്റെ ഫേസ്ബുക് പേജ് കേരള പൊലീസ് ഇന്ത്യയിൽ നിന്ന് ഒഴിവാക്കിച്ചുവെന്ന ആരോപണവുമായി തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്‌മെന്റിലെ ആളുകളെ കോടതി കയറ്റുമെന്നും അഖിൽ മാരാർ പറഞ്ഞു. പുതിയ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പൊലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു. എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല.. പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്‌മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക, ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |