
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി വേനലവധിക്ക് ശേഷം മേയ് 26ന് പരിഗണിക്കാൻ മാറ്റി. ജാമ്യം അനുവദിച്ച് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണക്കോടതി ഉത്തരവ് സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. തന്ത്രിയിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ 13-ാം പ്രതിയും, ദ്വാരപാലകശില്പ കേസിൽ 16-ാം പ്രതിയുമാണ് രാജീവര്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |