SignIn
Kerala Kaumudi Online
Saturday, 25 April 2026 2.37 AM IST

പണമായോ സ്വർണമായോ ഇവർക്ക്‌ സമ്പത്ത് കൈയിൽ വരും, ജോലി തേടുന്നവർക്ക് ഉടൻ ലഭിക്കും

Increase Font Size Decrease Font Size Print Page
gold-and-money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 11 1201 മീനം 28 ശനിയാഴ്ച . (18 നാഴിക 19 വിനാഴിക വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം)

(നവമി തിഥി 45 നാഴിക 44 വിനാഴിക വരെ) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)

അശ്വതി : അവിചാരിത തടസ്സങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായ അസ്വസ്ഥതകൾക്കു സാദ്ധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം.

ഭരണി : ധനനഷ്ടങ്ങൾ വരാം. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും. ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വ്യവഹാരത്തിൽ പരാജയ ഭീതി.

കാർത്തിക : വിദ്യാർത്ഥികൾക്ക് പ്രതികൂല സമയമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

രോഹിണി : ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങൾ ചിലതൊക്കെ ഉണ്ടാകും.

മകയിരം : ജോലിയിൽ പുരോഗതിയും അനുകൂലങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരും. നൂതന സംരംഭങ്ങൾ തുടങ്ങും.

തിരുവാതിര : തൊഴിലിൽ പുരോഗതി നേടും. പുതിയ പ്രവർത്തന മേഖലയിൽ പരിശ്രമങ്ങൾ നടത്തും. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണം.

പുണർതം : വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, പ്രയത്നം സഫലമാകും.

പൂയം : വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളിൽ വിജയം കൈവരിക്കും, കീർത്തി,വസ്ത്രാഭരണലാഭം.

ആയില്യം : അവിചാരിത ധനനഷ്ടങ്ങൾ ഉണ്ടാകും. കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം : ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വർദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. മാനസിക ശാരീരിക വിഷമതകൾ ഏറാൻ സാദ്ധ്യത, തന്നിഷ്ട പ്രകാരം പ്രവർത്തിക്കും.

പൂരം : അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടായേക്കാം. ധനനഷ്ടത്തിനു സാദ്ധ്യത. എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങൾ ഉണ്ടാകും.

ഉത്രം : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. ജീവിത പങ്കാളിക്ക് ശാരീരിക-മാനസിക ക്ലേശങ്ങൾക്ക് സാദ്ധ്യത. സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, അന്യരെ വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്.

അത്തം : ഏതു കാര്യത്തിലും കൂടുതൽ ശ്രദ്ധ പാലിക്കുക. വ്യാപാര രംഗത്ത് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം. ദാമ്പത്യ സുഖക്കുറവനുഭവപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.

ചിത്തിര : യാത്രാക്ലേശങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ പാലിച്ചില്ലെങ്കിൽ ചില പ്രയാസങ്ങൾ വന്നു ചേരാം. വിദ്യാർത്ഥികൾ വളരെ ജാഗ്രത പാലിക്കുക. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

ചോതി: തൊഴിലിൽ പരാജയങ്ങൾ വരാം. സ്‌നേഹിതൻമാരിൽ നിന്ന് ചതിവുകൾ ഉണ്ടാകാനിടയുണ്ട്, മാരക പ്രവർത്തികളുടെ കുറ്റം ഏൽക്കേണ്ടി വരും, അയൽക്കാരുമായി കലഹിക്കാനിടവരും. ചെലവുകൾ വർദ്ധിക്കും.

വിശാഖം : വിദ്യാർത്ഥികൾ വളരെ ജാഗ്രതയോടെ ശ്രമിക്കുകയാണെങ്കിൽ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥർക്ക് ഗുണകരമായ ചില തീരുമാനങ്ങൾ ഉണ്ടാകും. പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും.

അനിഴം: സാമ്പത്തികമായ ചില നേട്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വർദ്ധിക്കും, ദൂരയാത്രകൾ ഫലപ്രദമാകും. പൊതുകാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.

കേട്ട: കാര്യങ്ങൾ അനുകൂലമാകും. ജോലിയിൽ ചില നേട്ടങ്ങൾ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാർത്ഥികൾക്ക് ഗുണദോഷ സമ്മിശ്രം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ ഇടവരും, വിദേശ ജോലിക്ക് സാദ്ധ്യത,മാദ്ധ്യമങ്ങളിൽ ശോഭിക്കും.

മൂലം:കർമ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങൾക്ക് ശ്രമിക്കും. ജോലിയിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മാറ്റും, ഗൃഹനിർമ്മാണത്തിന് പണം മുടക്കും.ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും.

പൂരാടം : വിദ്യാർത്ഥികൾക്ക് പുരോഗതി നേടാനാകും. ഉദ്യോഗസ്ഥർക്ക് അനുകൂലമാറ്റമുണ്ടാകും.രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാനിട, ജോലി തേടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, പ്രണയകാര്യങ്ങളിൽ തീരുമാനം, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം.

ഉത്രാടം : സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ നേടാനുള്ള അവസരമൊരുങ്ങും. പുതിയ തൊഴിൽ നേടുന്നതിനും സാദ്ധ്യതയുണ്ട്. വീടുപണിയുന്നതിന് ശ്രമം തുടങ്ങും. പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും.

തിരുവോണം: നൂതന വസ്ത്രാഭരണങ്ങൾ ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമുണ്ടായേക്കും.വിദ്യാർത്ഥികൾക്ക് നന്നായി ശ്രമിച്ചാൽ വിജയിക്കാൻ കഴിയും. കലാകാരന്മാർക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകൾ തീർക്കും. സ്ത്രീകളിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം.

അവിട്ടം: ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാദ്ധ്യത കാണുന്നുണ്ട്. എതിർപ്പുകളെ അതിജീവിക്കേണ്ടി വരും. കർമ്മതടസ്സം, ദുരിതങ്ങൾ, നേത്ര രോഗം എന്നിവ‌ വരാതെ സൂക്ഷിക്കുക, അഭിമാനക്ഷതം വരാതെ നോക്കണം.

ചതയം:സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ കരുതലോടെ നീങ്ങുക, വാശി,മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ ഉണ്ടാകും.

ഉത്രട്ടാതി: രോഗാവസ്ഥയ്ക് സാദ്ധ്യതയുണ്ട്. ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളലുണ്ടാകാൻ സാദ്ധ്യത, പൊതുജനങ്ങളുമായി വാക്കുതർക്കത്തിലേർപ്പെടും. സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, കുടുംബത്തിൽ കലഹങ്ങൾ, ചെലവ് ക്രമാതീതമായി വർദ്ധിക്കും.

രേവതി: ഗൃഹനിർമ്മാണത്തിന് ഒരുങ്ങുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കർമ്മരംഗത്ത് പലവിധ പ്രതികൂല മാറ്റങ്ങൾക്കും ഇടയുണ്ട്.
സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല.

TAGS: MONEY, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.