SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.09 PM IST

എസ്.ഐ.ആർ ചുഴിയിൽ തൃണമൂൽ വീഴുമോ

Increase Font Size Decrease Font Size Print Page
s

തീവ്രവോട്ടർ പട്ടിക പരിഷ്‌കാരത്തിലൂടെ (എസ്.ഐ.ആർ) 90.83 വോട്ടർമാർ ഒഴിവാക്കപ്പെട്ടത് നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്നതാണ് പശ്ചിമബംഗാളിലെ മുഖ്യ ചർച്ച. 2011 മുതൽ തൃണമൂലിനെ പിന്തുണയ്‌ക്കുന്ന,ന്യൂനപക്ഷങ്ങൾ കൂടുതലുള്ള,2021ൽ നേരിയ മാർജിനിൽ ജയം നിശ്ചയിച്ച മണ്ഡലങ്ങളിലാണ് വോട്ടുകൾ കുറഞ്ഞത്.
294 നിയമസഭാ സീറ്റുകളിൽ 178 എണ്ണം ഉൾപ്പെടുന്ന വടക്ക്-തെക്ക് 24 പർഗാനാസ്,മുർഷിദാബാദ്,നാദിയ,മാൾഡ,ഹൂഗ്ലി,ഹൗറ,ഉത്തർ ദിനാജ്പൂർ,പുർബ ബർധമാൻ ജില്ലകളിൽ നിന്ന് 66.6 ലക്ഷം വോട്ടുകളാണ് ഇല്ലാതായി. പൗരത്വ-കുടിയേറ്റ പ്രശ്‌നങ്ങൾ രൂക്ഷമായ ബംഗ്ലാദേശ് അതിർത്തി ജില്ലകളാണ് കൂടുതലും.

31 സീറ്റുകളുള്ള വടക്കൻ 24 പർഗാനാസിൽ 12.6 ലക്ഷവും 33 സീറ്റുകളുള്ള തെക്കൻ 24 പർഗാനസിൽ 10.91 ലക്ഷവും ഇല്ലാതായി. തൃണമൂൽ കോട്ടകളാണിവിടം. 7.48 ലക്ഷം വോട്ടുപോയ (40-90 ശതമാനം വരെ മുസ്ലിം വോട്ടർമാർ) മുർഷിദാബാദിലെ 20ൽ 18 സീറ്റും തൃണമൂലിന്റേതാണ്. 17ൽ 8 സീറ്റുള്ള നാദിയയിൽ 4.85 ലക്ഷം വോട്ടും കുറഞ്ഞു. മാൾഡയിൽ (16 സീറ്റുകൾ) 4.59 ലക്ഷവും കുറഞ്ഞു. എട്ട് മുസ്ളിം ഭൂരിപക്ഷ സീറ്റുകൾ തൃണമൂലിന്റേതാണ്.

1,000 പുരുഷന്മാർക്ക് 959 സ്ത്രീ എന്നത് 950ആയി കുറഞ്ഞതും തൃണമൂലിന് തിരിച്ച‌ടിയാകും. കോൺഗ്രസ്,സി.പി.എം,ഐ‌.എസ്‌.എഫ്,എ‌.ജെ‌.യു‌.പി,എ‌.ഐ‌.എം‌.ഐ‌.എം പാർട്ടികളിലായി ഭിന്നിക്കുന്ന മുസ്ളിം വോട്ടുകൾ എസ്.ഐ.ആർ ഭീതിയാൽ തൃണമൂലിനായി ഒന്നിക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷണവുമുണ്ട്. 70ശതമാനം വോട്ടുകൾ ഇല്ലാതായതിൽ അതൃപ്‌തിയിലാണ് 2021ൽ ബി.ജെ.പിയെ കാര്യമായി സഹായിച്ച മതുവ സമുദായം. ബംഗ്ളാദേശ് പാരമ്പര്യമുള്ള 1.3 കോടിയിലധികം മതുവ വോട്ടർമാർ 55 സീറ്റുകളിലെ വിധി നിർണയിക്കും.

2021ൽ,തൃണമൂൽ 10,000-ൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ ജയം നിർണയിച്ച 45 സീറ്റുകളിലും ബി.ജെ.പി ജയിച്ച 20 സീറ്റുകളിലും എസ്.ഐ.ആർ ഫലങ്ങളെ സ്വാധീനിച്ചേക്കാം. 23ന് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 15 ജില്ലകളിലെ 152 സീറ്റുകളിൽ 39.57 ലക്ഷം വോട്ടുകളും 29ന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന എട്ട് ജില്ലകളിലെ 142 സീറ്റുകളിൽ 49.38 ലക്ഷം വോട്ടുകളും ഇല്ലാതായി.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.