SignIn
Kerala Kaumudi Online
Monday, 13 April 2026 4.39 AM IST

'കമ്മീഷണറുമായി സംസാരിച്ചു, കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്'; ഗവര്‍ണറെ കാണാന്‍ സുരേഷ് ഗോപി

Increase Font Size Decrease Font Size Print Page
suresh-gopi

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് സുരേഷ് ഗോപി. വിഷയത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നും നാളെ തന്നെ ഗവര്‍ണറെ നേരിട്ട് കാണുമെന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടുകാര്‍ അവര്‍ക്ക് പറയാനുള്ള കാര്യങ്ങളും പറഞ്ഞു. എന്നാല്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ടുള്ള ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായി സംസാരിക്കുമെന്നും നിതിന്‍ രാജിന്റെ വീട്ടിലെത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് താന്‍ ഗവര്‍ണറെ കാണുമെന്ന് സുരേഷ് ഗോപി അറിയിച്ചത്. അതിനിടെ നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഏജന്‍സിയില്‍ നിന്ന് നിരന്തരം ഫോണ്‍ വഴി നിതിനെയും ചില അദ്ധ്യാപകരേയും ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.


നിതിനെ വിളിച്ചിട്ട് കിട്ടാതായതോടെ ഒരു അദ്ധ്യാപികയെ ഏജന്‍സിക്കാര്‍ വിളിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.


അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തു. ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എസ്.സി/ എസ്.ടി അതിക്രമ നിരോധന വകുപ്പ് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


ആരോപണ വിധേയരായ അദ്ധ്യാപകരെ നേരത്തെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു, അന്വേഷണവുമായി സഹകരിക്കുമെന്നും കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. കണ്ണൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സിറ്റി അസി. പൊലീസ് കമ്മിഷണര്‍ ആര്‍. ഹരിപ്രസാദ് മേല്‍നോട്ടം വഹിക്കും.

ചക്കരക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എ ഫക്രുദ്ദീന്‍ ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുക. കോളേജില്‍ അദ്ധ്യാപകരില്‍ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിന്‍ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.