SignIn
Kerala Kaumudi Online
Friday, 24 April 2026 2.25 PM IST

ക്യൂ.ഇ.ആർ.എ. സ്പോർട്സ് മീറ്റ്

Increase Font Size Decrease Font Size Print Page
sports
സ്പോർട്സ് മീറ്റ്

പയ്യന്നൂർ: സ്ത്രീകളുടെ ശാരീരിക, മാനസിക ഉന്നമനവും ലിംഗ സമത്വവും ഉറപ്പാക്കുന്നതിനും കായിക പ്രവർത്തനങ്ങളിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമിടുന്നതിനുമായി രൂപവത്കരിച്ച സംസ്ഥാന തല സംഘടനയായ ക്യൂൻസ് എംപവർമെന്റ് ആൻഡ് റൈസിംഗ് അസോസിയേഷൻ, 35 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്കായി സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന തല സ്പോർട്സ് മീറ്റ് മേയ് 9ന് വയനാട് ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ നടക്കും. ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോർജ്ജ്, മഞ്ജിമ കുര്യാക്കോസ്, പത്മിനി സെൽവൻ എന്നിവർ പരിപാടിയുമായി സഹകരിക്കുമെന്നും മീറ്റിന്റെ ഭാഗമായി 10ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സോഫിയ വിജയകുമാർ, ഡെയ്സി മാത്യു, ഇ.വി അമൃതാബായി, ശോഭന രാജീവൻ, കെ. പ്രഭാവതി സംബന്ധിച്ചു. ഫോൺ-7907631875.

TAGS: LOCAL NEWS, KANNUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.