
ചെന്നൈ: മണ്ഡല പുനർനിർണയത്തിനെതിരായ തമിഴ്നാടിന്റെ വികാരം അറിയിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദിഷ്ട ബില്ലിന്റെ പകർപ്പ് കത്തിച്ചു. നാമക്കലിലായിരുന്നു സംസ്ഥാന വ്യാപക പ്രതിഷേധത്തിനു തുടക്കമിട്ട് സ്റ്റാലിൻ ബില്ലിന്റെ പകർപ്പ് കത്തിച്ചത്.
ഇന്നലെ എല്ലാവീടുകളിലും കരിങ്കൊടി ഉയർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കറുത്ത വസ്ത്രമണിഞ്ഞാണ് അദ്ദേഹം ഇന്നലെ പൊതുവേദികളിലെത്തിയത്. തമിഴ് ജനതയെ സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.
ഡി.എം.കെ ആഹ്വാനം ചെയ്‌ത സംസ്ഥാനവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നാമക്കലിൽ നല്ലിപാളയത്ത് അദ്ദേഹം കരിങ്കൊടി ഉയർത്തി.
മന്ത്രി എം. മതിവേന്തൻ, രാജ്യസഭാംഗം കെ.ആർ.എൻ. രാജേഷ്‌കുമാർ, ഡി.എം.കെ ഭാരവാഹികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |