SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.28 PM IST

പ്രവാസികൾ ഏറെക്കാലമായി ആഗ്രഹിച്ച കാര്യം നടക്കാൻ പോകുന്നു; ഇനി സമാധാനമായി ജോലിക്ക് പോകാം, മാറ്റം തിങ്കളാഴ്‌ച മുതൽ

Increase Font Size Decrease Font Size Print Page
gulf

ദുബായ്: രാജ്യത്തെ എല്ലാ സ്വകാര്യ, പൊതുമേഖലാ സ്‌കൂളുകളും അടുത്തയാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കിന്റർഗാർഡനുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഇതോടെ ആഴ്‌ചകൾ നീണ്ട ഓൺലൈൻ പഠനത്തിന് അവസാനമായിരിക്കുകയാണ്.

ഏപ്രിൽ 20 തിങ്കളാഴ്‌ച മുതലാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. നഴ്‌സറികൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എന്നാൽ, നഴ്‌സറി ക്ലാസുകളിലെ ഓഫ്‌ലൈൻ പഠനം നിർബന്ധമാക്കിയിട്ടില്ലെന്നാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചത്. മാതാപിതാക്കളുടെ താൽപ്പര്യം കൂടി പരിഗണിച്ച് നഴ്‌സറികളിൽ ഓൺലൈനായോ ഓഫ്‌ലൈനായോ ക്ലാസുകൾ നടത്താവുന്നതാണ്.

സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നുണ്ടെങ്കിലും സ്‌കൂൾ ബസുകളുടെ സേവനം ഉടൻ ഉണ്ടാകില്ല. ഒരാഴ്‌ചത്തെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും സ്‌കൂൾ ബസ് സേവനം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. സ്കൂൾ ബസ് സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ച് അറിയാനായി ഔദ്യോഗിക ചാനലുകൾ നിരീക്ഷിക്കാനാണ് മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്‌കൂളുകൾ മാത്രമല്ല, യുഎഇയിലെ എല്ലാ സർവകലാശാലകളിലും തിങ്കളാഴ്‌ച മുതൽ ക്ലാസുകൾ ആരംഭിക്കും. യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്‌ത്ര മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കുട്ടികളുടെ പഠനം ഓൺലൈനിലൂടെയാക്കിയത്. ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. പലരും കുട്ടികളെ നോക്കാനായി വർക്ക് ഫ്രം ഹോം എടുത്തു. ഈ പ്രശ്‌നങ്ങൾക്കെല്ലാം സ്‌കൂൾ തുറക്കുന്നതിലൂടെ ആശ്വാസമായിരിക്കുകയാണ്.

TAGS: NEWS 360, GULF, GULF NEWS, GULF NEWS, PRAVASI, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.