
വളരെ നിസ്സാരമെന്ന് നമ്മൾ കരുതിയിരുന്ന പല കാര്യങ്ങളും, ഒട്ടും തന്നെ എളുപ്പമല്ല എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത് പ്രായോഗികമായി അത്തരമൊരു കാ ര്യം ചെയ്യാൻ ശ്രമിക്കുമ്പോഴാണല്ലോ! നമ്മൾ ഒരു ട്രെയിനിൽ യാത്ര ചെയ്യുകയാണെന്നു വിചാരിക്കുക. ഒരു അൺറിസർവ്ഡ് (ജനറൽ)കോച്ചിൽ 96 സീറ്റുകളും 6ഗേറ്റുകളും ഉണ്ടാകും. ചിലപ്പോൾ 100-ൽ കൂടുതൽ യാത്രക്കാരുണ്ടാകാറുണ്ട്. ഇതാണ് റെയിൽവെ ഒരുക്കിയ രംഗസജ്ജീകരണങ്ങൾ. എല്ലാ സീറ്റുകളിലും വിവിധ പ്രായക്കാരായ സ്ത്രീ പുരുഷയാത്രക്കാർ സമ്മിശ്രമായി ഇരിക്കുന്നു.
സീറ്റുകളുടെ ഇടനാഴികളിലൂടെ ചില യാത്രക്കാരും, ട്രെയിനിൽ നടന്നു കച്ചവടങ്ങൾ ചെയ്യുന്നവരും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നില്ക്കുമ്പോൾ കുറെ യാത്രക്കാർ അവിടെയിറങ്ങുകയും കയറുകയും ചെയ്യും. അതോടെ, കംപാർട്ടുമെന്റിനുള്ളിൽ പുതിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടാകും. ചിലപ്പോൾ സ്ത്രീയാത്രക്കാരുടെ എണ്ണം കൂടാം, കുറയാം. ആ രംഗസജ്ജീകരണത്തിൽ വന്ന പ്രകടമായ മാറ്റം ആര് വരുത്തിയതായിരിക്കും? ഒരിക്കൽ കഴിഞ്ഞുപോയ പഴയ രംഗസജ്ജീകരണങ്ങൾ, അതിന്റെ എല്ലാ കൃത്യതയോടെ നമുക്ക് വീണ്ടും സൃഷ്ടിക്കാൻ കഴിയുമോ? അതിനു കഴിയില്ലല്ലോ| അതുകൊണ്ടല്ലേ അറിവുള്ളവർ പറഞ്ഞത്, ജീവിതത്തിൽ'റിടേക്കു"കളില്ലയെന്ന്!
നാടകം, സിനിമ, നൃത്തം തുടങ്ങിയ ദൃശ്യകലകളിൽ കഥാപശ്ചാത്തലം ഒരുക്കുന്ന പ്രക്രിയയാണ് രംഗസജ്ജീകരണം. (Set Design/Scenery). വേദിയുടെയോ ക്യാമറയുടെയോ മുന്നിൽ കഥയ്ക്ക് ആവശ്യമായ സ്ഥലം, കാലം, അന്തരീക്ഷം എന്നിവ കൃത്രിമമായി നിർമ്മിക്കുന്ന കലയാണിത്. എത്രകോടി രംഗസജ്ജീകരണങ്ങളാണ് നിത്യവും നടന്നു കൊണ്ടിരിക്കുന്നത്! ഇതിനൊക്കെ കാരണക്കാരനായ ആ വലിയ കലാകാരൻ ആരായിരിക്കാം?" പ്രഭാഷകൻ തുടർന്നു : ''സൗരയൂഥത്തിൽ എത്രയോ കോടി വർഷങ്ങളായി നടന്നുവരുന്ന രംഗസജ്ജീകരണങ്ങളെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?പ്രപഞ്ചരഹസ്യങ്ങൾ ചികഞ്ഞെടുത്ത് അവയെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സഹസ്രാബ്ദങ്ങളായി വെമ്പൽകൊള്ളുന്ന മനുഷ്യപ്രയത്നത്തിന്, പ്രപഞ്ചത്തോളം വലിയൊരു ബിഗ്സല്യൂട്ട്. അഭിനന്ദനാർഹമായ വിജയം, പരിശ്രമിക്കുന്നവർക്കു മാത്രമുള്ളതാണല്ലോ!ദേശാടനപക്ഷികളുടെ ദിശാബോധത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഭൂമിയുടെ കാന്തികക്ഷേത്രം, സൂര്യൻ, നക്ഷത്രങ്ങൾ, ലാൻഡ്മാർക്കുകൾ എന്നിവ ഉപയോഗിച്ചാണ് അവ ദിശാബോധം നിലനിർത്തുന്നത്!
ദേശാടന പക്ഷികളുടെ ദിശാബോധത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ: കാന്തിക കോമ്പസ് : ഭൂമിയുടെ കാന്തിക ക്ഷേത്രം തിരിച്ചറിഞ്ഞ് വടക്ക്-തെക്ക് ദിശ മനസ്സിലാക്കാൻ പക്ഷികൾക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. സൗരനാവിഗേഷൻ : പകൽ സമയത്ത് സൂര്യന്റെ സ്ഥാനം അടിസ്ഥാനമാക്കി ദിശ നിശ്ചയിക്കുന്നു. നക്ഷത്ര ഭൂപടം: രാത്രിയിൽ സഞ്ചരിക്കുന്ന പക്ഷികൾ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി വഴിയറിയുന്നു. ജനിതക വാസന: എങ്ങോട്ട് പോകണം, എപ്പോൾ പോകണം എന്നത് പക്ഷികൾക്ക് ജന്മനാ ലഭിക്കുന്ന അറിവാണ്. ഭൂപ്രകൃതിയും ഗന്ധവും: തീരരേഖകൾ, പർവതനിരകൾ തുടങ്ങിയ ലാൻഡ് മാർക്കുകളും, ഗന്ധവും വഴികണ്ടെത്താൻ സഹായകമാകാറുണ്ട്. പ്രകാശ മലിനീകരണ ഭീഷണി: രാത്രിയിലെ കൃത്രിമവെളിച്ചം പക്ഷികളുടെ ദിശാബോധത്തെ തെറ്റിക്കാറുണ്ടെന്നും ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകനേതാക്കൾ, മനുഷ്യരെ യുദ്ധഭൂമിയിൽ കുരുതികൊടുത്ത് സായൂജ്യമടയുമ്പോൾ, ശാസ്ത്രീയ മുന്നേറ്റത്തിനെന്തു പ്രസക്തി, 'റീടേക്ക് " എടുത്ത് ദ്വാപരയുഗം പോലെ എല്ലാം തമ്മിൽ തല്ലി തീരാൻ പോവുകയാണോ!"" ഇപ്രകാരം, പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ പലരും പരസ്പരം നോക്കി നെടുവീർപ്പിടുന്നുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |