
സ്‌റ്റോക്ക്‌ഹോം: ലാപ്ടോപ്പുകൾ അടക്കം ഡിജിറ്റൽ സംവിധാനങ്ങൾ ഒഴിവാക്കി പരമ്പരാഗത പഠന രീതികളിലേക്ക് മടങ്ങിത്തുടങ്ങി സ്വീഡനിലെ സ്കൂളുകൾ. ഡിജിറ്റൽ ലേണിംഗ് സംവിധാനങ്ങൾ ഘട്ടംഘട്ടമായി കുറച്ച് പാഠപുസ്തകങ്ങൾ, പേന, പേപ്പർ തുടങ്ങിയവ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ.
ഡിജിറ്റൽ ക്ലാസ് റൂമുകളുടെ കാര്യത്തിൽ ആഗോള തലത്തിൽ മുൻനിരയിലായിരുന്നു സ്വീഡൻ. എന്നാൽ സാക്ഷരത കുറയുന്നതും കുട്ടികളിലെ ശ്രദ്ധക്കുറവ് ഉയരുന്നതും വായനാശീലം ഇല്ലാതാകുന്നതും കണക്കിലെടുത്താണ് പരമ്പരാഗത രീതിയിലേക്ക് മടങ്ങാൻ സർക്കാർ തീരുമാനിച്ചത്.
പാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള പാഠ്യപദ്ധതി 2028ൽ പൂർണമായി പ്രാബല്യത്തിൽ വരും. 16 വയസുവരെയുള്ള കുട്ടികളെയാണ് (ലോവർ സെക്കൻഡറി) പരിഷ്കരങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ ടൂളുകൾ പ്രയോജനപ്പെടുത്തുന്നത് തുടരും.
# സ്കൂളിൽ ഫോൺ വേണ്ട
ഓരോ കുട്ടിക്കും ഓരോ വിഷയത്തിനും അച്ചടിച്ച പാഠപുസ്തകം ഉറപ്പാക്കാൻ 10 കോടി യൂറോ സർക്കാർ നീക്കിവച്ചു. ഇക്കൊല്ലം തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകം ഉറപ്പാക്കും
ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ പഠനം ഒഴിവാക്കി
കുട്ടികളിലെ ഓർമ്മശക്തിയും വൈജ്ഞാനിക ആഴവും മെച്ചപ്പെടുത്താൻ കൈയക്ഷര പരിശീലനങ്ങൾക്കും ഗൃഹപാഠങ്ങൾക്കും പ്രാധാന്യം നൽകും
സ്കൂളുകളിൽ ഏർപ്പെടുത്തിയ മൊബൈൽ ഫോൺ നിരോധനം ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |