
നീലേശ്വരം:പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നവീകരണ പുനഃ പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ചുള്ള ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ ക്ഷേത്രം തന്ത്രിമാരായ മേക്കാട്ട് കേശവ പട്ടേരി, കക്കാട്ട് നാരായണ പട്ടേരി, കക്കാട്ട് കേശവ പട്ടേരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവ കമ്മിറ്റിയുടെ ഓഫീസ് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ദാമോദരൻ ഉദ്ഘാടനം ചെയ്തു. നവീകരണ പുനഃപ്രതിഷ്ഠ കമ്മിറ്റി ചെയർമാൻ എ.സുരേഷ്ബാബു, വർക്കിംഗ് ചെയർമാൻ പി.മുരളീധരൻ, ജനറൽ കൺവീനർ കെ.കുഞ്ഞികൃഷ്ണൻ നായർ, കൺവീനർ സുജിത്ത്, ട്രസ്റ്റി ബോർഡ് ചെയർമാൻ എ.വി.കുമാരൻ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, നെയ്യമൃത് യോഗക്കാർ, വിവിധ തറവാട് പ്രതിനിധികൾ, മാതൃസമിതി പ്രസിഡന്റ് കെ.വി.ശാന്ത, സെക്രട്ടറി ബേബി ചന്ദ്രിക തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
