SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.32 AM IST

ഡ്രഡ്‌ജർ അഴിമതിക്കേസ്; കേന്ദ്ര സർക്കാരിന് പിഴയിട്ടത് സുപ്രീം കോടതി പിൻവലിച്ചു

Increase Font Size Decrease Font Size Print Page
jacob-thomas

ന്യൂഡൽഹി: മുൻ ഡി​.ജി​.പി​ ജേക്കബ്‌ തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നൽകിയത് സുപ്രീം കോടതി പിൻവലിച്ചു. 25,000 രൂപയായിരുന്നു പിഴയിട്ടത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി.

ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടർ ആയി​രി​ക്കെ ഹോളണ്ട് കമ്പനി​യി​ൽ നി​ന്ന് ഡ്രഡ്‌ജർ വാങ്ങി​യതി​ൽ ക്രമക്കേട് ആരോപിച്ചാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നെതർലാൻഡ്‌സിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലാണ് റിപ്പോർട്ട് എന്നും പരിഭാഷപ്പെടുത്തുകയാണെന്നും റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറിയെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് മൂന്ന് ആഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.

കെ.എസ്.എം.ഡി​.സി​ക്കുവേണ്ടി​ കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങി​യതിന് തനി​ക്കെതി​രെയുള്ള കേസ് പ്രതി​കാര നടപടി​യാണെന്നാണ് ജേക്കബ്‌ തോമസ് സുപ്രീംകോടതി​യി​ൽ നൽകി​യ സത്യവാങ്‌മൂലത്തി​ൽ പറയുന്നത്. കേസി​ൽ തന്നെ കുടുക്കാൻ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഡ്രഡ്‌ജർ ഇടപാടിലെ ആരോപണങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ല. ധനകാര്യ വകുപ്പും വി​ജി​ലൻസ് വകുപ്പും ഒരു തെളി​വും കണ്ടെത്തി​യി​ട്ടി​ല്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയിൽ ഇല്ലാത്തത് തനിയ്‌ക്കെതിരായ ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ ആളുടെ അഴിമതി കണ്ടെത്തിയത് താനാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, JACOB THOMAS, DRUDGER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.