കൊല്ലം: ദീർഘകാലം കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി.ആർ രാമചന്ദ്രന്റെ എട്ടാം ചരമവാർഷികം ആചരിച്ചു. സി.ആർ രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പേരിലുള്ള മാദ്ധ്യമ പുരസ്കാരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഡോ. നടുവട്ടം സത്യശീലനു സമ്മാനിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജോണലിസ്റ്റ് ഫോറം അഖിലേന്ത്യ ജനറൽ സെക്രട്ടറി എൻ.പി ചെക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി വിജയ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ചു നടന്ന പ്രഭാഷണ പരമ്പരയിൽ സാഹിത്യവും പത്രപ്രവർത്തനവും എന്ന വിഷയത്തിൽ പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ,എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി.പി രാജശേഖരൻ, കെ. സുന്ദരേശൻ, പെല്ലിശേരി, എം.എ മജീദ്, ഡി.വേണുഗോപാൽ തുടങ്ങിയവർ സംസാാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |