
അത്താണി : തൃശൂർ പൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ട് സാമഗ്രി നിർമ്മാണശാലയിൽ കഴിഞ്ഞ 21ന് ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം എടപ്പാൾ വട്ടംകുളം കന്നേലിപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് ( ബാബു 57) ഇന്നലെ രാത്രി 8.45ഓടെ മരിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ബേൺസ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണനെ അതീവ ഗുരുതരാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞദിവസം വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് വീട്ടിൽ സതീഷ് (46) മരിച്ചിരുന്നു. തിരിച്ചറിയാതെ മെഡിക്കൽ കോളേജ് മോർച്ചറിയിൽ കഴിയുന്ന മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കി കളക്ടർ ശിഖ സുരേന്ദ്രന് ഫലം നൽകിയതായി റിപ്പോർട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം പൊലീസ് നടപടിക്രമം പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |