
ആലപ്പുഴ: 1.25 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മണ്ണഞ്ചേരി തെക്കേ തറമൂട് മുറിയിൽ കളത്തിച്ചിറ വീട്ടിൽ ശ്രീഹരി (24), കൈതത്തിൽ മുറിയിൽ നികറത്തിൽ വീട്ടിൽ ഷാരോൺ (23) എന്നിവരെയാണ് എക്സൈസ് സംഘംപിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ഇവർ കുടുങ്ങിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ശ്രീഹരി നേരത്തെ നിരവധി നർക്കോട്ടിക് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ, എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.സി. ബിനു, കെ.ആർ. രാജീവ്, പ്രിവന്റീവ് ഓഫിസർമാരായ സി.പി. സാബു, പി. അനിലാൽ, അഭിലാഷ്, സാജൻ ജോസഫ്, എം.ആർ. റെനീഷ്, ജോബിൻ, അരുൺ അശോക്, സുലേഖ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |