
ചെറുതുരുത്തി: ഒറ്റയ്ക്ക് സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ ബ്രോക്കർ ചമഞ്ഞെത്തി നഗ്‌നതാ പ്രദർശനം നടത്തുന്ന കേസിലെ പ്രതി പിടിയിൽ. പാലക്കാട് ഷൊർണൂർ മുണ്ടക്കോട്ടുകുറിശ്ശി ഒറവിങ്കൽ വീട്ടിൽ സുനീർ (43) എന്നയാളെയാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിലും ചെറുതുരുത്തിലുമായി വിവിധ സ്ഥലങ്ങളിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. ചെറുതുരുത്തി പൊലീസിന്റെ സംയോജിതമായി ഇടപെടലിനെ തുടർന്ന് മുണ്ടക്കോട്ടുകുറിശ്ശിയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. കുന്നംകുളം എസി.പി. മുരളീധരന്റെ നിർദ്ദേശപ്രകാരം ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്.ഐ ജസ്റ്റിൻ, എസ്.ഐ സതീഷ് കുമാർ, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ വിനീത് മാൻ, ഡിജോ വാഴപ്പള്ളി, പ്രിൻസ് സെബാസ്റ്റ്യൻ, ബിസ്മിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |