SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.32 AM IST

ദുരന്ത ഓർമ്മകളോടെ പൂരക്കലാശം

Increase Font Size Decrease Font Size Print Page
upacharam

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാല ദുരന്തത്തിന്റെ ഓർമ്മകൾ ബാക്കിയാക്കി പൂരം കൊടിയിറങ്ങി. സാമ്പിൾ വെടിക്കെട്ടിന് മൂന്ന് ദിനം മുമ്പ്, അതുവരെയും സമ്പൂർണ പൂരമെന്ന ലക്ഷ്യത്തോടെ പോകുന്നതിനിടെയാണ് ഇടിത്തീയായി ദുരന്തം ഉണ്ടായത്. ഇതുവരെ 16 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാലുപേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത് ഇവരുടെ ബന്ധുക്കൾ കൂടി സമ്മതപത്രം നൽകിയാലേ വിട്ടുനൽകൂ.

പൂരം വിവാദം

വെടിക്കെട്ട് അപടകടത്തെ തുടർന്ന് ഉയർന്ന വിവാദം ഇപ്പോഴും അന്തരീക്ഷത്തിൽ കറങ്ങുകയാണ്. പൂരം ചടങ്ങായി നടത്തണമെന്ന ആവശ്യം പല കോണിൽ നിന്ന് ഉയർന്നെങ്കിലും വെടിക്കെട്ട് പൂർണമായും ഒഴിവാക്കി കുടമാറ്റം 15 മിനിറ്റിലൊതുക്കി പൂരമായി തന്നെ നടത്തുകയാണ് ചെയ്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഘടകക്ഷേത്രങ്ങൾ വരെ കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടുവച്ച നിർദ്ദേശം ആദ്യം അംഗീകരിക്കാൻ തയ്യാറായില്ല. മരിച്ചവർക്ക് തിരുവമ്പാടി ദേവസ്വം സഹായം പ്രഖ്യാപിക്കാതിരുന്നതും വിമർശനത്തിന് ഇടയാക്കി.

ആളുകളുടെ കുറവ്

വെടിക്കെട്ട് ഇല്ലാതായതോടെ പല ജില്ലകളിൽ നിന്നും ആളുകളെത്തിയില്ല. കൊല്ലത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരുന്നെങ്കിലും വൻതിരക്ക് അനുഭവപ്പെട്ടില്ല. മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ഹോട്ടലുകളുടെ മുറികൾ പലരും വേണ്ടെന്നുവച്ചു. കുടമാറ്റ സമയത്ത് മാത്രമാണ് കാര്യമായ തിരക്ക് അനുഭവപ്പെട്ടത്. രാത്രി പൂരം കഴിഞ്ഞതോടെ തിരക്ക് വളരെ കുറഞ്ഞു. ഇന്നലെ രാവിലെ തന്നെ റൗണ്ടിലേക്ക് ബസുകളെ കടത്തിവിട്ടു. പകൽ വെടിക്കെട്ട് ഇല്ലാത്തതിനാൽ പകൽപൂരത്തിനും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.

പൂ​ര​ത്തി​ന് ​പ​രി​സ​മാ​പ്തി​ ​കു​റി​ച്ച്,
ഭ​ഗ​വ​തി​മാ​ർ​ ​വി​ട​ചൊ​ല്ലി

അ​ടു​ത്ത​ ​പൂ​രം​ 2027​ ​എ​പ്രി​ൽ​ 17​ന്തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​പ​രി​സ​മാ​പ്തി​ ​കു​റി​ച്ച് ​പാ​റ​മേ​ക്കാ​വ്,​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​മാ​ർ​ ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​ ​പി​രി​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഇ​രു​ ​ഭ​ഗ​വ​തി​മാ​രും​ ​മേ​ള​ത്തോ​ടെ​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​യ്ക്ക് ​പു​റ​പ്പെ​ട്ട​തോ​ടെ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​തു​ട​ക്ക​മാ​യി.​ ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​രും​ ​ചെ​റു​ശേ​രി​ ​കു​ട്ട​ൻ​ ​മാ​രാ​രും​ ​ഒ​രി​ക്ക​ൽ​കൂ​ടി​ ​മേ​ള​വി​സ്മ​യം​ ​തീ​ർ​ത്ത് ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​കൊ​ട്ടി​ക്ക​ലാ​ശി​ച്ച​തോ​ടെ​ ​ഭ​ഗ​വ​തി​മാ​ർ​ ​വ​ട​ക്കു​ന്നാ​ഥ​നെ​ ​വ​ണ​ങ്ങാ​ൻ​ ​അ​ക​ത്ത് ​ക​ട​ന്നു.​ ​ഒ​റ്റ​ ​പ്ര​ദ​ക്ഷി​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​വീ​ണ്ടും​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​ക്ക്.​ ​ആ​ദ്യം​ ​പാ​റ​മേ​ക്കാ​വ് ​ഭ​ഗ​വ​തി​യും​ ​പി​ന്നാ​ലെ​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​യും​ ​പു​റ​ത്തേ​ക്കി​റ​ങ്ങി​ ​നി​ല​യു​റ​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​മൂ​ന്നു​ത​വ​ണ​ ​ശം​ഖു​നാ​ദം​ ​മു​ഴ​ങ്ങി​യ​തോ​ടെ​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​ ​പൂ​ര​ത്തി​യ​തി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഏ​പ്രി​ൽ​ 17​നാ​ണ് ​പൂ​രം.​ ​ഇ​തോ​ടെ​ ​തി​ട​മ്പേ​റ്റി​യ​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​എ​റ​ണാ​കു​ളം​ ​ശി​വ​കു​മാ​റും​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​ച​ന്ദ്ര​ശേ​ഖ​ര​നും​ ​തു​മ്പി​ ​ഉ​യ​ർ​ത്തി​ ​മൂ​ന്നു​ത​വ​ണ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.​ ​പി​ന്നെ​ ​തി​രി​ഞ്ഞു​നോ​ക്കാ​തെ​ ​തി​ട​മ്പേ​റ്റി​യ​ ​ആ​ന​ക​ൾ​ ​നീ​ങ്ങി.​ ​പാ​റ​മേ​ക്കാ​വ് ​ഭ​ഗ​വ​തി​ ​വ​ട​ക്കു​ന്നാ​ഥ​നി​ൽ​ ​പ്ര​വേ​ശി​ച്ച് ​ച​ന്ദ്ര​പു​ഷ്‌​ക​ര​ണി​യി​ൽ​ ​ആ​റാ​ട്ട് ​ന​ട​ത്തി​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​മ​ട​ങ്ങി.​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​ ​മ​ഠ​ത്തി​ലെ​ത്തി​ ​പ​ടി​ഞ്ഞാ​റെ​ ​ചി​റ​യി​ൽ​ ​ആ​റാ​ട്ട് ​ന​ട​ത്തി​ ​മ​ട​ങ്ങി.​ ​പ​ക​ൽ​പ്പൂ​ര​ത്തി​ന് ​സ​മാ​പ​നം​കു​റി​ച്ചു​ള്ള​ ​വെ​ടി​ക്കെ​ട്ട് ​ഉ​ണ്ടാ​യി​ല്ല.

കാ​ലു​റ​പ്പി​ക്കാ​ൻ​ ​നേ​ര​മി​ല്ല...
പ​ര​ക്കം​പാ​ച്ചി​ൽ​ ​തു​ട​രു​ന്നൂ

തൃ​ശൂ​ർ​:​ ​ഒ​ന്നൊ​ഴി​യു​മ്പോ​ൾ​ ​മ​റ്റൊ​ന്ന്...​ദി​വ​സ​ങ്ങ​ളോ​ള​മാ​യി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​പൊ​ലീ​സും​ ​നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.​ ​ഡി​സം​ബ​റി​ൽ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ത​ൽ​ ​തു​ട​ങ്ങി​യ​ ​പ​ര​ക്കം​പാ​ച്ചി​ൽ​ ​ഇ​ന്നും​ ​തു​ട​രു​ന്നു.​ ​ജോ​ലി​ക​ൾ​ക്കു​ ​പു​റ​മെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​വ​ന്നെ​ത്തി​യ​ ​ദു​ര​ന്ത​ങ്ങ​ളും​ ​വി​ന​യാ​യി.​ ​ഇ​നി,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​ക​ഴി​യും​വ​രെ​ ​വി​ശ്ര​മ​മി​ല്ല.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ജീ​വ​ന​ക്കാ​രെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ജോ​ലി​ക്കാ​യി​ ​ആ​വ​ശ്യ​മു​ള്ള​ത്.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഒ​രു​ക്ക​ങ്ങ​ളും​ ​വോ​ട്ടെ​ണ്ണ​ലും​ ​പൂ​ർ​ത്തി​യാ​ക്കി​ ​ശ്വാ​സം​വി​ടും​ ​മു​മ്പ് ​തൃ​ശൂ​രി​ൽ​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​വും​ ​സം​സ്ഥാ​ന​ ​ടെ​ക്നി​ക്ക​ൽ​ ​ക​ലോ​ത്സ​വ​വു​മെ​ത്തി.
ഇ​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഒ​രു​ക്കം.​ ​തി​യ​തി​ ​പെ​ട്ടെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​നും​ ​പൊ​ലീ​സി​നും​ ​മ​റ്റു​ ​വ​കു​പ്പു​ക​ൾ​ക്കും​ ​വി​ശ്ര​മ​മി​ല്ലാ​താ​യി.​ ​എ​പ്രി​ൽ​ ​ഒ​മ്പ​തി​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യ​തോ​ടെ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളു​മാ​യി.​ ​ഇ​തി​നി​ടെ​യാ​ണ് ​നാ​ടി​നെ​ ​ന​ടു​ക്കി​ ​മു​ണ്ട​ത്തി​ക്കോ​ട് ​വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ശാ​ല​യി​ൽ​ ​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.​ ​ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്ക​നു​സ​രി​ച്ച് 17​ ​പേ​രു​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ടു.​ ​അ​പ​ക​ടം​ ​ന​ട​ന്ന​തു​ ​മു​ത​ൽ​ ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​വും​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സും​ ​രം​ഗ​ത്തി​റ​ങ്ങി.​ ​ഇ​തി​ന്റെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ക​യാ​ണ്.​ ​പൂ​രം​ ​ന​ട​ത്തി​പ്പി​ന് ​മാ​ത്രം​ ​നാ​ലാ​യി​ര​ത്തി​ലേ​റെ​ ​പൊ​ലീ​സാ​ണ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ത്.​ ​പൂ​ര​ത്തി​ന്റെ​ ​ക്ഷീ​ണം​ ​തീ​രും​ ​മു​മ്പെ​ ​ഇ​നി​ ​വ​രാ​നി​രി​ക്കു​ന്ന​ത് ​മേ​യ് ​നാ​ലി​നു​ള്ള​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വൊ​ട്ടെ​ണ്ണ​ലാ​ണ്.

മൂ​ന്നു​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ന​ഗ​രം​ ​ക്ലീൻ

തൃ​ശൂ​ർ​:​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​പേ​രെ​ത്തി​യ​ ​പൂ​ര​ന​ഗ​രി​ ​മൂ​ന്നു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ക്ലീ​നാ​ക്കി​ ​കോ​ർ​പ​റേ​ഷ​ൻ.​ ​പൂ​രം​ ​ക​ഴി​ഞ്ഞ​യു​ട​ൻ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​വും​ ​സ്വ​രാ​ജ് ​റൗ​ണ്ടും​ ​റിം​ഗ് ​റോ​ഡു​ക​ളും​ ​പൂ​ർ​ണാ​യി​ ​ശു​ചീ​ക​രി​ച്ചു.​ ​മേ​യ​ർ​ ​ഡോ.​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​ഡെ​പ്യു​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ്,​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഷീ​ന​ ​ച​ന്ദ്ര​ൻ,​ ​വി​വി​ധ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ർ,​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.