
ചിറയിൻകീഴ്: അഴൂരിൽ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ കുടുംബത്തിന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി അച്ചായൻ വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ നൽകി. അടച്ചുറപ്പില്ലാത്ത ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സുരക്ഷിതമായ വീട് നിർമ്മിക്കുന്നതിനാണ് 10 ലക്ഷം രൂപ ദിക്ഷലിന്റെ പിതാവിന് കൈമാറിയത്. ആറംഗ കുടുംബം താമസിച്ചിരുന്ന വീടിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടു. ഇനിയൊരു ദുരന്തം ആ കുടുംബത്തിൽ ഉണ്ടാകാതിരിക്കാൻ സുരക്ഷിതമായ വീടു വേണമെന്ന് ടോണി അച്ചായൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |