SignIn
Kerala Kaumudi Online
Tuesday, 28 April 2026 2.14 AM IST

ബൈക്ക് ചാവക്കാട്ടെ വീട്ടിൽ,​ എറണാകുളത്ത് ട്രാഫിക് പിഴ

Increase Font Size Decrease Font Size Print Page
fine-for-bike

ചാവക്കാട്: സ്വന്തം ബൈക്ക് വീട്ടുപടിക്കൽ ഇരിക്കെ, കിലോമീറ്ററുകൾ അകലെ എറണാകുളത്ത് ഗതാഗത നിയമം ലംഘിച്ചെന്ന് കാട്ടി പിഴയടയ്ക്കാൻ സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് കടപ്പുറം സ്വദേശി ഷറഫുദ്ദീൻ മുനയ്ക്കക്കടവ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാലാരിവട്ടത്ത് വെച്ച് ബൈക്കിന്റെ പിന്നിലിരുന്ന ആൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാട്ടിയാണ് എറണാകുളം സിറ്റി പൊലീസിന്റെ പേരിൽ സന്ദേശം വന്നത്.

500 രൂപയാണ് പിഴ ചുമത്തിയത്.

സന്ദേശം ലഭിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴാണ് കൂടുതൽ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതാണ്. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ളത് ബൈക്കാണ്. ചിത്രത്തിലെ സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യക്തവുമല്ല. നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്ത മറ്റൊരു വാഹനത്തിന് ലഭിക്കേണ്ട പിഴ, വാഹന നമ്പറുമായുള്ള സാമ്യം മൂലം ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്. യാതൊരു പരിശോധനയുമില്ലാതെ പിഴ ചുമത്തുന്ന ഇത്തരം നടപടികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.