റോം: യുദ്ധം ചെയ്യുന്നവരും ഭൂമിയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നവരും ലോകത്തിന്റെ സമാധാനപരമായ ഭാവി കൊള്ളയടിക്കുന്നവരാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ആണവോർജ്ജം വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കണമെന്ന് ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40 -ാം വാർഷികത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. യുദ്ധത്തിനെതിരായ മാർപാപ്പയുടെ പരാമർശങ്ങളെ വിമർശിച്ച് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ചർച്ചയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |