
അത്താണി: തൃശൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം. അതീവജാഗ്രതയോടെ അധികൃതർ. പൊന്തക്കാടുകളേറെയുള്ള പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തങ്ങാലൂർ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ തൊഴിലാളികളാണ് റോഡിലൂടെ പോകുന്ന പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത്. ഇവർ ഭയന്നോടി മറ്റുള്ളവരെ വിവരമറിയിച്ചു. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ തെരച്ചിൽ ആരംഭിച്ചു. പുലിയുടേതിന് സമാനമായ കാൽപ്പാടുകളല്ലാതെ മറ്റൊന്നും കണ്ടില്ലെന്ന് അവണൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് അറിയിച്ചു. വനം വകുപ്പിനെ വിവരമറിയിച്ച് പ്രദേശത്ത് ജാഗ്രത പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |