മൂവാറ്റുപുഴ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് ഐക്യദാർഢ്യവുമായി സാംസ്കാരിക സംഘം സംഘടിപ്പിച്ച നിറവെറിക്കെതിരെ നിറച്ചാർത്ത് എന്ന പരിപാടി പ്രൊഫ.എം.പി.മത്തായി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എൽദോ എബ്രഹാം അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ എം.എൽ.എ ബാബു പോൾ മുഖ്യപ്രഭാഷണം നടത്തി. ടി.എം. ഹാരിസ്, പായിപ്ര കൃഷ്ണൻ, ഡോ. പോൾ പി കല്ലുങ്കൽ, ഡോ. പി.എ. ഷാജഹാൻ, ഡോ. സിജു എ. പൗലോസ്, ഡോ. വിവേക് ഏലിയാസ്, ടി.എ. സജി, സംക്രമണം ഗോപി, ഫെസിമോട്ടി, സിബിൾ സാബു, എം.ജെ. ഷാജി, കെ.എ. സനീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |