
അങ്കമാലി: ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്ഷീരകർഷക അവാർഡ് വിതരണം പ്ലാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. മാർ തോമസ് ചക്യേത്ത് അദ്ധ്യക്ഷനായി. കെ.എൽ.ഡി ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, പി.ഡി.ഡി.പി ചെയർമാൻ ഫാ.തോമസ് വാളൂക്കാരൻ, വാർഡ് മെമ്പർ മെർലി ആന്റണി, സ്റ്റാഫ് പ്രതിനിധി എം.ടി. മാർട്ടിൻ, വൈസ് ചെയർമാൻ ഫാ.ആൻസൺ നടുപറമ്പിൽ, പി.ഡി.ഡി.പി ബോർഡ് സെക്രട്ടറി കെ.ജെ. ബോബൻ, ട്രഷറർ ഒ.പി. മത്തായി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |