പട്ടാമ്പി: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് 13ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും.
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9447553284
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |