SignIn
Kerala Kaumudi Online
Thursday, 30 April 2026 3.01 PM IST

നടത്തത്തിനൊക്കെ ഒരു പരിധിയില്ലേടേയ് 800 കി.മീറ്റർ താണ്ടി കടുവയുടെ സോളോ ട്രിപ്പ്

Increase Font Size Decrease Font Size Print Page
d

ഭോപ്പാൽ: ഈ നടത്തം കണ്ടാൽ ആരും ചോദിച്ചുപോകും.. നടത്തത്തിനൊക്കെ ഒരു പരിധിയില്ലേടേയ്.. ഒരു കടുവയുടെ സോളോ ട്രിപ്പ് വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ. മദ്ധ്യപ്രദേശിൽ നിന്ന് ഒഡീഷ വരെ ഒറ്റ നടത്തമായിരുന്നു. ഒന്നും രണ്ടുമല്ല,​ താണ്ടിയത് 800 കിലോമീറ്റർ.

ദേശീയ കടുവ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറ ട്രാപ്പുകളിലാണ് ഈ അത്യപൂർവ കടുവയാത്ര പതിഞ്ഞത്.

തീറ്റ തേടിയും ഇണ ചേരുന്നതിനായും പോരിൽ തോറ്റാലുമൊക്കെ കടുവകൾ ദീർഘദൂരം സഞ്ചരിക്കാറുണ്ട്.

എത്തിയത് സിമിലിപാലിൽ

 മദ്ധ്യപ്രദേശിലെ വിദർഭയിൽ ആരംഭിച്ച് ഛത്തീസ്ഗഢ് പിന്നീട്ട് കടുവയെത്തിയത് സിമിലിപാൽ കടുവ സങ്കേതത്തിൽ

 ജനുവരിയിൽ സിമിലിപാൽ കടുവ സങ്കേതത്തിലെത്തിയ നാല്- അഞ്ച് വയസുള്ള ബംഗാൾ കടുവയുടെ പാത

വനംവകുപ്പ് പിന്തുടരുകയായിരുന്നു

 ജനവാസമേഖലയും ദേശീയ പാതകളും താണ്ടി. കടുവകൾ ഇത്രദൂരം യാത്ര ചെയ്ത് മറ്റൊരു വനത്തിലെത്തുന്നത് അപൂർവം

 ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 2,750 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കടുവ സങ്കേതങ്ങളിലൊന്നാണ് സിമിലിപാൽ, 2025 ലെ കണക്കനുസരിച്ച് ഇവിടെ 27 കടുവകളും എട്ട് കുട്ടി കടുവകളുമുണ്ട്

ജോണി ചുറ്റി 300 കിലോമീറ്റർ

2019ൽ ഇണയെ തേടി മഹാരാഷ്ട്രയിൽ നിന്ന് യാത്രതിരിച്ച് തെലങ്കാന ചുറ്റി തിരികെ മഹാരാഷ്ട്രയിലെത്തിയ ജോണി എന്ന കടുവ സഞ്ചരിച്ചത് 300 കിലോമീറ്ററാണ്

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.