
ഗുവാഹത്തി: രാജ്യത്തെ ഞെട്ടിച്ച ഹണിമൂൺ കൊലപാതക കേസിൽ യുവതിക്ക് ജാമ്യം. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിക്കാണ് ഷില്ലോംഗ് കോടതി ജാമ്യം അനുവദിച്ചത്. പത്ത് മാസമായി ജയിലിൽ കഴിയുന്ന
സോനത്തിന്റെ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയിരുന്നു.2 025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലേക്ക് ഹണിമൂൺ യാത്ര പോയപ്പോഴാണ് കൊലപാതകം നടന്നത്. സോഹ്രയിൽനിന്ന് ദമ്പതികളെ കാണാതായതിന് പിന്നാലെ രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് പിടിയിലായ സോനം, തന്റെ കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി മൊഴി നൽകിയിരുന്നു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |