
ചെറുതോണി: ഇടുക്കി പാണ്ടിപ്പാറയിൽ വീടിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരുങ്കാലാ സ്വദേശി വെള്ളാക്കാട്ട് മോൻസിക്കാണ് (48) കടിയേറ്റത്. മോൻസിയെ മുമ്പ് അഞ്ച് തവണ പാമ്പ് കടിച്ചിട്ടുണ്ട്. പാണ്ടിപ്പാറയിൽ വീടിന്റെ സംരക്ഷണഭിത്തി നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മൂർഖൻ പത്തിവിരിച്ച് പാഞ്ഞടുക്കുന്നത് കണ്ട് കൂടെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയെ പിടിച്ച് മാറ്റുന്നതിനിടെയാണ് മോൻസിയുടെ കാലിൽ കടിയേറ്റത്. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോൻസിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |