
കോട്ടയം : യു.ഡി.എഫിന്റെ കൂട്ടായ പ്രവർത്തനം വിജയം കണ്ടെന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതിനേക്കാൾ വലിയ വിജയം യു.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തങ്ങളാണ് ഈ ജനവിധിയ്ക്ക് കാരണം. ഇടതു സർക്കാർ ഒരു സ്വപ്നലോകത്തായിരുന്നു. നാട്ടിൽ എന്താണ് നടക്കുന്നതെന്ന് അവർ മനസിലാക്കിയില്ല. ന്യൂനപക്ഷങ്ങൾ മാത്രമല്ല എല്ലാ വിഭാഗങ്ങളും യു.ഡി.എഫിനൊപ്പം നിന്നെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |