
വെഞ്ഞാറമൂട്: വേനൽച്ചൂടിൽ നാടെങ്ങും ചുട്ടുപൊള്ളുന്നതിനൊപ്പം തീപിടിത്തവും വ്യാപകമായതോടെ നെട്ടോട്ടമോടി ഫയർഫോഴ്സ്.വെള്ളത്തിന്റെ ലഭ്യതക്കുറവും,വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലങ്ങളിൽ തീഅണയ്ക്കുന്നതിനുള്ള പ്രയാസവുമാണ് പ്രധാന വെല്ലുവിളി.തരിശുപാടങ്ങൾ, പുരയിടങ്ങൾ,ഫാക്ടറികൾ,ഇലക്ട്രിക് പോസ്റ്റ് തുടങ്ങിയവയിൽ തീപിടിത്തം വ്യാപകമാണ്.കഴിഞ്ഞ മാസം നാൽപതോളം വിളികളാണ് ഫയർഫോഴ്സിലെത്തിയത്.വരുംമാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സിവിൽ ഡിഫൻസ് വോളണ്ടിയേഴ്‌സും സജ്ജമാണ്.
എമർജൻസി വാഹനങ്ങൾ സ്‌കൂബ,ആംബുലൻസ്,വാട്ടർ മിസ്റ്റ് മോട്ടോർ ബൈക്ക് എന്നിങ്ങനെയാണ് സൗകര്യങ്ങൾ.വെഞ്ഞാറമൂട് ഫയർ സ്റ്റേഷന് വിശാലമായ പരിധിയിലുളളത്.വെഞ്ഞാറമൂട്, വെമ്പായം,പുല്ലമ്പാറ,കാരേറ്റ്,കല്ലറ,പാങ്ങോട്,ഭരതന്നൂർ,മുതുവിള,കിളിമാനൂർ മേഖലകളിൽ വെഞ്ഞാറമൂട് സ്റ്റേഷനിലെ വാഹനങ്ങളും ഉദ്യോഗസ്ഥരുമാണെത്തുന്നത്.
മതിയായ വെള്ളമില്ല
വാടക കെട്ടിടത്തിലാണ് വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.കുഴൽ കിണർ ഇല്ലാത്തതിനാൽ ആവശ്യമായ വെള്ളം കെട്ടിട ഉടമസ്ഥന്റെ കിണറിലും, പൈപ്പ് ലൈനിൽ നിന്നുമാണെടുക്കുന്നത്.വേനലായതോടെ ജലദൗർലഭ്യമായതിനാൽ വാമനപുരം നദിയേയോ കുളങ്ങളെയോ ആശ്രയിക്കണം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പകൽ സമയത്ത് ചൂട് കൂടുതലായതിനാൽ ചെറിയൊരു തീപ്പൊരി മതിയാകും ചവറുകളും കരിയിലകളും ആളിക്കത്താൻ.നട്ടുച്ചയ്ക്ക് ചപ്പുചവറുകളും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൂടി കരുതുന്നത് നല്ലതാണ്
. ''വാഹനങ്ങളും സേനാ അംഗങ്ങളും പ്രതിരോധ നടപടികൾക്കായി സജ്ജമാണ്. ഉൾപ്രദേശങ്ങളിലും,തരിശുനിലങ്ങളിലും തീപിടിത്തമുണ്ടാകുന്നതാണ് വെല്ലുവിളി.ജനങ്ങൾ കരുതൽ സ്വീകരിച്ചാൽ തീപിടിത്തം ഒഴിവാക്കാം.ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |