
പന്തളം: മുടിയൂർക്കോണം ഗ്രാമീണ വായനശാലയിൽ ക്വിസ് മത്സരം നടത്തി. വില്ലടിച്ചാൻ പാട്ടിന് ഫോക്ക് ലോർ അക്കാഡമി അവാർഡ് ലഭിച്ച കവിയും പ്രഭാഷകനും അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറിയുമായ വിനോദ് മുളമ്പുഴയെയും പൂവച്ചൽ ഖാദർ സ്മാരക പുരസ്‌ക്കാരം ലഭിച്ച കവയത്രി സ ദാനന്ദനി രാജപ്പനേയും ആദരിച്ചു. വായനശാലാ പ്രസിഡന്റ് എഡി.രംഗനാഥന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് ഡോ കെ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി.എൻ.കൃഷ്ണപിള്ള അവാർഡ് ദാനം നിർവഹിച്ചു.പി ആർ സാംബശിവൻ,.ബി.ബിനു ,സരയൂദേവി, പി.കെ.ശാന്തപ്പൻ ,മഹിളാ മണി എന്നിവർ പ്രസംഗിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |