SignIn
Kerala Kaumudi Online
Friday, 01 May 2026 3.25 AM IST

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല

Increase Font Size Decrease Font Size Print Page
e

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഇവയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കും. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ കോളേജിന്റെ സമീപ പ്രദേശങ്ങളായ മൈലാടുംപാറ, മൂലമുറിയിൽ കൺവെൻഷൻ സെന്റർ, മുസലിയാർ എം.ബി.എ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യണം. അടൂർ, ആറന്മുള നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന് സമീപം മറ്റ് പാർക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്യണം. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുൻവശം 100 മീറ്റർ ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കും. റാന്നി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തുന്ന വാഹനങ്ങൾ കോഴഞ്ചേരി മാർത്തോമ്മ സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം, ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.