
പത്തനംതിട്ട : ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌കെടിയു നേതൃത്വത്തിൽ അടൂരിൽ ജനകീയ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് ഷിബു അദ്ധ്യക്ഷനായി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു വിഷയം അവതരിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, ഷീല വിജയൻ, എം എസ് രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, വിപിൻകുമാർ, കെ കെ സുധാകരൻ, എസ് രാജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |