
തൃശൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ ആസ്ഥാനമന്ദിരം നിർമ്മാണം വേഗം പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. പത്ത് സെന്റ് ഭൂമി ദാനം നൽകിയ കൈപ്പറമ്പ് യൂണിറ്റിലെ പി.ഐ. പോളിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി സി.സി. ജോസ്, വൈസ് പ്രസിഡന്റ് ഗോവിന്ദൻകുട്ടി മേനോൻ, പി. മുഹമ്മദ് ബാബു, പി.എം.എം. ഷരീഫ്, രാജഗോപാൽ, എ.എൻ. മോഹനൻ, കെകെ. നായർ, സി.ടി. റപ്പായി, തങ്കം സുധാകരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |