കൊല്ലം: ജില്ലയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിൽ 17 കേന്ദ്രങ്ങളിൽ മേയ്ദിന റാലി നടത്തും. ഇന്നു രാവിലെ ചിന്നക്കട റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ബീച്ച് റോഡിലൂടെ പര്യടനം നടത്തി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സമാപിക്കും. തുടർന്ന് ചേരുന്ന യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിക്കും. തൊഴിലിടങ്ങളിൽ പതാക ഉയർത്തിയും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന റാലികളിൽ പങ്കെടുത്തും മുഴുവൻ തൊഴിലാളികളും ജീവനക്കാരും ആഘോഷ പരിപാടികളിൽ പങ്കാളികളാകണമെന്ന്
എസ്. ജയമോഹൻ, എ.എം. ഇഖ്ബാൽ, ബി. തുളസീധരക്കുറുപ്പ് (സി.ഐ.ടി.യു), ജി. ബാബു, ബി. മോഹൻദാസ് (എ.ഐ.ടി.യു.സി) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |