കോഴിക്കോട്: ജില്ലാ ഹോമിയോപതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹോമിയോപതി ദിനാചാരണം സംഘടിപ്പിച്ചു. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ രാജീവ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം എന്നിവർ പങ്കെടുത്തു.സൗജന്യ രക്തപരിശോധന, വിവിധ രോഗങ്ങളുടെ സ്‌ക്രീനിംഗ് ക്യാമ്പ്, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒരുക്കിയ മെഗാ മെഡിക്കൽ എക്സിബിഷൻ, മെഡിക്കൽ ക്വിസ്, ബോധവത്കരണ ക്ലാസുകൾ എന്നിവ നടന്നു. ഇന്ന് കോഴിക്കോട് ഗവ. ഹോമിയോപതി മെഡിക്കൽ കോളേജിൽ ഹോമിയോപതി ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കുമായി സെമിനാറും പ്രബന്ധാവതരണവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |