കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് ശാരീരിക പരിമിതികൾ മറികടക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി മോട്ടോറൈസ്ഡ് വീൽചെയർ വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള സാമൂഹിക സുരക്ഷ ഉപകരണ വിതരണം ജില്ല കളക്ടർ സ്‌നേഹിൽകുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടുപയോഗിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ അലിംകോയുടെ എ.ഡി.ഐ.പി പദ്ധതിയിലൂടെയാണ് ജില്ലയിൽ 60 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ, കേരള സാമൂഹിക സുരക്ഷ മിഷൻ റീജിയണൽ ഡയറക്ടർ ഡോ.പി.സി സൗമ്യ, പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |