
ആലപ്പുഴ : 2026 ലെ ട്രോളിംഗ് നിരോധിത കാലയളവിലേക്ക് പട്രോളിംഗിനായി ആലപ്പുഴ ജില്ലയിലേക്ക് രണ്ട് യന്ത്രവൽകൃത സ്റ്റീൽ ബോട്ടുകളും (ഒരെണ്ണം അഴീക്കൽ ഹാർബർ കേന്ദ്രീകരിച്ചും ഒരെണ്ണം തോപ്പുംപടി കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നതിനുവേണ്ടി) ഒരു ഫൈബർ വള്ളവും (ചെത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനുവേണ്ടി) ദിവസ വാടകയ്ക്ക് എടുക്കും. ക്വട്ടേഷനുകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി, ആലപ്പുഴ, പിൻ 688013 എന്ന വിലാസത്തിൽ മേയ് 12 മൂന്ന് മണി വരെ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 04772297707, 9447967155.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |