
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിനെ തുടർന്ന് കേരളത്തിന്റെ പതിനഞ്ചാം നിയമസഭ പിരിച്ചുവിട്ട് ഗവർണർ ആർ.വി.ആർലേക്കർ ഇന്നലെ വിജ്ഞാപനമിറക്കി.
തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായതായി ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ ചൊവ്വാഴ്ച രാജ് ഭവനിലെത്തി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.വോട്ടെടുപ്പ് ഫലം പുറത്തുവന്ന തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കത്ത് സമർപ്പിച്ചിരുന്നു. ഇതോടെയാണ് ഈ മാസം 22വരെ കാലാവധിയുണ്ടായിരുന്ന നിയമസഭ പിരിച്ചുവിട്ടത്. വിജയിച്ച 140 അംഗങ്ങളുടെയും പേരും പാർട്ടിയും ഉൾപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച വിജ്ഞാപനമിറക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |