
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ
മാതൃകാപെരുമാറ്റച്ചട്ടം പിൻവലിച്ചു. ഇലക്ഷൻ പ്രഖ്യാപനം നടന്ന മാർച്ച് 15മുതലാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. തിങ്കളാഴ്ചയായിരുന്നു ഫലപ്രഖ്യാപനം. പിന്നാലെ ചൊവ്വാഴ്ച ഗവണർക്ക് തിരഞ്ഞെടുപ്പ് പൂർത്തിയാക്കികൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കുകയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുവിവരങ്ങൾ ഗസറ്റിൽ വിജ്ഞാപനവും ചെയ്തു. ഇതോടെ പെരുമാറ്റച്ചട്ടം പൂർണമായി പിൻവലിക്കപ്പെട്ടതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ഇതുമൂലം സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമടക്കം സർക്കാർ നടപടികൾ നിറുത്തിവെച്ചിരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |