SignIn
Kerala Kaumudi Online
Sunday, 10 May 2026 2.52 AM IST

വിശ്വാസം തിളങ്ങുന്ന സുവർണ വീഥി

Increase Font Size Decrease Font Size Print Page
d

അ​വ​ധൂ​ത​തു​ല്യ​നാ​യ​ ​ഒ​രു​ ​സ​ന്യാ​സി​യു​ടെ​ ​സ​ങ്ക​ല്പ​ത്തി​ൽ​ ​ഒ​രു​ ​കു​ളം​ ​നി​ർ​മ്മി​ക്ക​പ്പെ​ടു​ക.​ ​ആ​ ​കു​ളം​ ​അ​മൃ​ത​ ​സ​ര​സ് ​എ​ന്ന​ ​പേ​രി​ൽ​ ​പ്ര​ശ​സ്ത​മാ​വു​ക.​ ​കു​ള​ത്തി​നു​ ​ന​ടു​വി​ൽ​ ​ഒ​രു​ ​ക്ഷേ​ത്രം​ ​ഉ​യ​രു​ക,​​​ ​കു​ള​ത്തി​നും​ ​ക്ഷേ​ത്ര​ത്തി​നും​ചു​റ്റു​മാ​യി​ ​ജ​ന​പ​ഥ​ങ്ങ​ൾ​ ​രൂ​പ​പ്പെ​ടു​ക,​​​ ​ആ​ ​ജ​ന​പ​ഥ​ങ്ങ​ൾ​ ​ലോ​ക​പ്ര​ശ​സ്ത​മാ​യ​ ​ഒ​രു​ ​പ​ട്ട​ണ​മാ​യി​ ​വ​ള​രു​ക​!​ ​പി​ന്നെ,​​​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന് ​എ​ന്ന​ ​ഖ്യാ​തി​യി​ൽ​ ​പ്ര​ശോ​ഭി​പ്പി​ക്ക​പ്പെ​ടു​ക...​ ​സി​ഖ് ​മ​ത​വി​ശ്വാ​സി​ക​ളു​ടെ​ ​ആ​ഗോ​ള​ ​ആ​ത്മീ​യ​ ​കേ​ന്ദ്ര​മാ​യ​ ​പ​ഞ്ചാ​ബി​ലെ​ ​അ​മൃ​ത്സ​റി​ലെ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​നു​ ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​സൗ​ഭാ​ഗ്യ​മാ​ണ് ​ഇ​ത്!
രാ​ത്രി​ ​ആ​ല​ക്തി​ക​ ​ദീ​പ​ങ്ങ​ളാ​ലും​ ​പ​ക​ൽ​ ​സൂ​ര്യ​ര​ശ്മി​ക​ളു​ടെ​ ​വ​ർ​ണ​പ്പൊ​ലി​മ​യാ​ലും​ ​പ്ര​ഭാ​വ​ല​യം​ ​തീ​ർ​ക്കു​ന്ന​ ​'​ഹ​ർ​ ​മ​ന്ദി​ർ​ ​സാ​ഹി​ബ്"​ ​എ​ന്ന​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ്ര​തി​ബിം​ബം​ ​ചു​റ്റു​മു​ള്ള​ ​അ​മൃ​ത​സ​ര​സി​ലെ​ ​പ​ളു​ങ്കു​മ​ണി​ക​ൾ​ ​പോ​ലു​ള്ള​ ​അ​മൃ​ത​ജ​ല​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴു​ള്ള​ ​അ​ലൗ​കി​ക​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​വി​വ​ര​ണാ​തീ​ത​മാ​ണ്.​ ​രാ​ജ​വീ​ഥി​ക്ക് ​ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ആ​ത്മാം​ശം​ ​ഉ​ൾ​ക്കൊ​ണ്ട് ​ആ​സൂ​ത്രി​ത​മാ​യി​ ​പ​ണി​ത​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​പി​ന്നി​ട്ട് ​മു​ന്നോ​ട്ടു​ ​നീ​ങ്ങു​മ്പോ​ൾ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​മാ​യി.
മു​ഗ​ള​-​ ​ര​ജ​പു​ത്ര​ ​ശൈ​ലി​യു​ടെ​ ​സ​ങ്ക​ല​ന​ ​സൗ​ന്ദ​ര്യ​മാ​ണ് ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​മു​ഖ്യ​ ​ക​വാ​ട​ത്തി​ന്.​ ​മൂ​ന്നു​ ​നി​ല​ ​പൊ​ക്ക​ത്തി​ലു​ള്ള​ ​ക​വാ​ട​ത്തി​നു​ ​മു​ക​ളി​ൽ​ ​മൂ​ന്ന് ​മ​കു​ട​ങ്ങ​ൾ​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്നു.​ ​പ്ര​വേ​ശ​ന​ ​ക​വാ​ടം​ ​ക​ട​ന്നാ​ൽ​ ​അ​മൃ​ത​ ​സ​രോ​വ​ര​ത്തി​ന്റെ​ ​ജ​ല​ച്ഛാ​യ​യി​ൽ​ ​പ്ര​തി​ബിം​ബി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​മാ​സ്മ​രി​ക​ ​കാ​ഴ്ച​ക​ൾ​!​ ​സ​രോ​വ​ര​ത്തി​നു​ ​ചു​റ്റും​ ​ദീ​ർ​ഘ​ച​തു​ര​ത്തി​ലു​ള്ള,​​​ ​മാ​ർ​ബി​ൾ​ ​പാ​കി​യ​ ​പ​രി​ക്ര​മ​ണ​ ​പാ​ത.​ ​പ​രി​ക്ര​മ​ണ​ ​പാ​ത​യി​ലെ​ ​ചു​വ​പ്പു​പ​ര​വ​താ​നി​യി​ലൂ​ടെ​ ​തെ​ക്കു​ ​ഭാ​ഗ​ത്തേ​ക്ക് ​സ​ഞ്ച​രി​ച്ചാ​ൽ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള​ ​ക​വാ​ട​മാ​യ​ ​'​ദ​ർ​ശി​നി​ ​ദി​യോ​റി​യ​"​യി​ൽ​ ​എ​ത്തും.
ഹ​ർ​ ​മ​ന്ദി​ർ​ ​സാ​ഹി​ബി​ലേ​ക്ക് ​നാ​ല് ​തു​റ​വി​ക​ളു​ണ്ട്.​ ​അ​മൃ​ത് ​നി​റ​ഞ്ഞ​ത് ​എ​ന്ന​ ​അ​ർ​ത്ഥ​മു​ള്ള​ ​അ​മൃ​ത​ ​സ​ര​സി​നു​ ​ന​ടു​വി​ലാ​ണ് ​സു​വ​ർ​ണ​ ​ക്ഷേ​ത്രം.​ ​സി​ഖ് ​പ​ര​മ്പ​ര​യി​ലെ​ ​നാ​ലാ​മ​ത്തെ​ ​ഗു​രു​വാ​യ​ ​രാം​ദാ​സ് ​ആ​ണ് 1577​-​ൽ​ ​അ​മൃ​ത​ ​സ​ര​സ് ​എ​ന്ന​ ​വി​ശാ​ല​മാ​യ​ ​കു​ളം​ ​നി​ർ​മ്മി​ച്ച​തും,​​​ ​ഈ​ ​സ്ഥ​ല​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ഘ​ട​ന​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​തും.​ ​പി​ന്നീ​ട് ​അ​ത് ​അ​മൃ​തി​ന്റെ​യും​ ​അ​ന​ശ്വ​ര​ത​യു​ടെ​യും​ ​കു​ളം​ ​എ​ന്ന് ​അ​ർ​ത്ഥം​ ​വ​രു​ന്ന​ ​അ​മൃ​ത്‌​സ​ർ​ ​ആ​യി​ ​മാ​റി.​ ​കു​ള​ത്തി​നു​ ​ചു​റ്റും​ ​ജ​ന​പ​ഥ​ങ്ങ​ൾ​ ​ഉ​യ​രു​ക​യും​ ​അ​ത് ​അ​മൃ​ത്സ​ർ​ ​എ​ന്ന് ​വി​ശ്വ​പ്ര​സി​ദ്ധ​മാ​യ​ ​ന​ഗ​ര​മാ​യി​ ​മാ​റു​ക​യും​ ​ചെ​യ്തു.
അ​ഞ്ചാ​മ​ത്തെ​ ​ഗു​രു​വാ​യി​രു​ന്ന​ ​അ​ർ​ജു​ൻ​ ​ദേ​വ് ​ആ​ണ് ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ 1588​-​ൽ​ ​ഹ​സ്ര​ത്ത് ​മി​യാ​ൻ​ ​മീ​ർ​ ​എ​ന്ന​ ​മു​സ്ലിം​ ​സൂ​ഫി​ ​സ​ന്യാ​സി​യാ​ണ് ​ഹ​ർ​ ​മ​ന്ദി​ർ​ ​സാ​ഹി​ബ് ​എ​ന്ന​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ത്തി​ന് ​ത​റ​ക്ക​ല്ലി​ട്ട​ത്.​ ​പ​തി​നാ​റ് ​വ​ർ​ഷ​മെ​ടു​ത്ത് 1604​-​ൽ​ ​ക്ഷേ​ത്ര​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി.​ 1764​-​ൽ​ ​ജ​സ്സ​ ​സിം​ഗ് ​അ​ലു​വാ​ലി​യ​ ​അ​ത് ​പു​തു​ക്കി​പ്പ​ണി​തു.​ ​അ​മൃ​ത​സ​ര​സി​നു​ ​ന​ടു​വി​ൽ​ 67​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ലാ​ണ് ​മൂ​ന്ന് ​നി​ല​ക​ളു​ള്ള​ ​സു​വ​ർ​ണ​ ​ക്ഷേ​ത്രം​ ​പ​ടു​ത്തു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​വെ​ണ്ണ​ക്ക​ല്ലി​ൽ​ ​തീ​ർ​ത്ത​ ​ക​വാ​ട​ത്തി​ന്റെ​ ​മു​ക​ൾ​ഭാ​ഗം​ ​സ്വ​ർ​ണ​ത്തി​ൽ​ ​പൊ​തി​ഞ്ഞി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​നി​റ​യെ​ ​ഗു​രു​മു​ഖി​യി​ലെ​ ​ആ​ലേ​ഖ​ന​ങ്ങ​ളാ​ണ്.
പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടി​ൽ​ ​പ​ഞ്ചാ​ബി​ലെ​ ​രാ​ജാ​വാ​യി​രു​ന്ന​ ​മ​ഹാ​രാ​ജാ​ ​ര​ഞ്ജി​ത് ​സിം​ഗ് ​ആ​ണ് ​ക്ഷേ​ത്ര​ത്തി​ന്റെ​ ​മു​ക​ൾ​ഭാ​ഗം​ ​സ്വ​ർ​ണം​ ​പൂ​ശി​യ​ത്.​ ​ഇ​തി​നാ​യി​ ​തു​ട​ക്ക​ത്തി​ൽ​ 750​ ​കി​ലോ​ ​സ്വ​ർ​ണം​ ​വി​നി​യോ​ഗി​ച്ചു​വെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​വി​ല​പി​ടി​പ്പു​ള്ള​ ​മ​റ്റു​ ​ലോ​ഹ​ങ്ങ​ൾ​കൊ​ണ്ട് ​അ​ല​ങ്ക​രി​ച്ച​ ​നി​ര​വ​ധി​ ​ഇ​ട​നാ​ഴി​ക​ക​ളും​ ​ക​മാ​ന​ങ്ങ​ളും​ ​സീ​ലിം​ഗു​ക​ളു​മു​ണ്ട്,​​​ ​ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ.

ഗു​രു​ ​ഗ്ര​ന്ഥ
സാ​ഹി​ബ്
ദ​ർ​ശ​നി​ ​ദി​യോ​റി​യ​യും​ ​ക​ട​ന്ന് ​ചു​വ​പ്പു​ ​പ​രാ​വ​താ​നി​ ​വി​രി​ച്ച​ ​ന​ട​പ്പാ​ത​യി​ലൂ​ടെ​ ​മു​ന്നോ​ട്ടു​ ​ന​ട​ന്നാ​ൽ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഹൃ​ദ​യ​ഭാ​ഗ​മാ​യ​ ​ഗ​ർ​ഭ​ഗൃ​ഹ​ത്തി​ലെ​ത്തും.​ ​ര​ത്ന​ഖ​ചി​ത​മാ​യ​ ​മേ​ലാ​പ്പി​ന് ​അ​ടി​യി​ൽ​ ​സ​മൃ​ദ്ധ​മാ​യി​ ​അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട​ ​ആ​ ​ശാ​ന്തി​ഗേ​ഹം​ ​മ​ന്ത്ര​ദ്ധ്വ​നി​ക​ളാ​ൽ​ ​മു​ഖ​രി​ത​മാ​ണ്.​ ​മ​ദ്ധ്യ​ഭാ​ഗ​ത്ത് ​ഉ​യ​ർ​ന്ന​ ​പീ​ഠ​ത്തി​ൽ​ ​സി​ഖ് ​ജ​ന​ത​യു​ടെ​ ​ആ​ദ്ധ്യാ​ത്മി​ക​ ​ഗ്ര​ന്ഥ​മാ​യ​ ​'​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​ബ്"​ ​തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്നു.​ ​സാ​ധ​ക​ർ​ ​ചു​റ്റും​ ​ച​മ്രം​ ​പ​ടി​ഞ്ഞി​രു​ന്ന് ​അ​ത് ​പാ​രാ​യ​ണം​ ​ചെ​യ്യു​ക​യാ​ണ്.​ ​ഇ​ട​ത​ട​വി​ല്ലാ​തെ​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​ന​ട​ക്കു​ന്ന​ ​ഒ​രു​ ​പാ​രാ​യ​ണ​ ​പ്ര​ക്രി​യ​യാ​ണി​ത്.​ ​പ​ശ്ചാ​ത്ത​ല​മാ​യി​ ​ഹാ​ർ​മോ​ണി​യ​ത്തി​ലൂ​ടെ​യും​ ​ത​ബ​ല​യി​ലൂ​ടെ​യും​ ​മ​റ്റും​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​നാ​ദ​വീ​ചി​ക​ൾ...
1604​-​ലാ​ണ് ​ഈ​ ​വി​ശു​ദ്ധ​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​'​തി​രു​വെ​ഴു​ത്ത് ​"​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഗു​രു​ദ്വാ​ര​യി​ൽ​ ​സ്ഥാ​പി​ച്ച​ത്.​ ​ആ​ദ്യ​ ​ഗു​രു​വാ​യ​ ​ഗു​രു​നാ​നാ​ക്കി​ന്റെ​യും​ ​തു​ട​ർ​ന്നു​വ​ന്ന​ ​മ​റ്റ് ​സി​ഖ് ​ഗു​രു​ക്ക​ന്മാ​രു​ടെ​യും​ ​വി​ശ്വാ​സ​ ​സം​ഹി​ത​ക​ൾ​ 1430​ ​പ​ദ്യ​ങ്ങ​ളാ​യി​ ​ഇ​തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.​ ​ഗു​രു​നാ​നാ​ക്ക് ​ശി​ഷ്യ​ന്മാ​ർ​ക്ക് ​പ​റ​ഞ്ഞു​കൊ​ടു​ത്ത​ ​ദൈ​വ​ഹി​തം​ ​അ​നു​സ​രി​ച്ചു​ള്ള​ ​ജീ​വി​ത​ച​ര്യ​ക​ളും​ ​പ്രാ​ർ​ത്ഥ​ന​ക​ളു​മാ​ണ് ​'​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​ബി​"​ന്റെ​ ​ഉ​ള്ള​ട​ക്കം.​ ​ഇ​ട​ക്കാ​ല​ത്ത് ​മ​റ്റ് ​ഗു​രു​ക്ക​ന്മാ​രു​ടെ​ ​ചി​ന്താ​ധാ​ര​ക​ളും​ ​ഇ​തി​ൽ​ ​ചേ​ർ​ക്ക​പ്പെ​ട്ടു.​ ​ഏ​ക​ദൈ​വ​ ​വി​ശ്വാ​സ​വും​ ​ദേ​ശ​കാ​ലാ​തീ​ത​മാ​യി​ ​വ​ർ​ത്തി​ക്കു​ന്ന​ ​മ​നു​ഷ്യ​രു​ടെ​ ​ഏ​ക​ത്വ​വു​മാ​ണ് ​ഇ​തി​ലെ​ ​കേ​ന്ദ്ര​ ​പ്ര​മേ​യം.
1706​-​ൽ​ ​പ​ത്താ​മ​ത്തെ​ ​ഗു​രു​വാ​യ​ ​ഗു​രു​ ​ഗോ​വി​ന്ദ് ​സിം​ഗാ​ണ് ​ഇ​തി​നെ​ ​വി​ശു​ദ്ധ​ ​ഗ്ര​ന്ഥ​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഓ​രോ​ ​പ​ക​ലും​ ​പി​ന്നി​ട്ട് ​രാ​ത്രി​യാ​വു​മ്പോ​ൾ​ ​ഗു​രു​ഗ്ര​ന്ഥ​ ​സാ​ഹി​ബി​നെ​ ​സ്വ​ർ​ണ​ ​പ​ല്ല​ക്കി​ലേ​റ്റി​ ​ക്ഷേ​ത്ര​ ​സ​മു​ച്ച​യ​ത്തി​ൽ​ത​ന്നെ​യു​ള്ള​ ​'​അ​കാ​ൽ​ ​ത​ക്തി​"​ലേ​ക്ക് ​കൊ​ണ്ടു​പോ​കും.​ ​'​വാ​ഹെ​ ​ഗു​രു​ജി​ ​കാ​ ​ഖ​ൽ​സാ,​ ​വാ​ഹെ​ ​ഗു​രു​ജി​ ​കി​ ​ഫ​ത്തേ​"​ ​എ​ന്ന​ ​മ​ന്ത്രം​ ​ആ​ല​പി​ച്ചു​കൊ​ണ്ടു​ള്ള​ ​ഈ​ ​ച​ട​ങ്ങി​ന് ​'​സു​ഖാ​സ​ൻ​ ​പോ​വു​ക​"​ ​എ​ന്നാ​ണ് ​പ​റ​യു​ക.​ ​ദി​വ​സ​വും​ ​പു​ല​ർ​ച്ചെ​ ​നാ​ലു​മ​ണി​യോ​ടെ​ ​ഇ​ത് ​ഹ​ർ​ ​മ​ന്ദി​ര​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ക്കും.​ ​രാ​പ്പ​ക​ലി​ല്ലാ​തെ​ ​ഭ​ക്ത​ർ​ ​പ്ര​വ​ഹി​ക്കു​ന്ന​ ​ക്ഷേ​ത്ര​ത്തി​ൽ​ ​രാ​ത്രി​ 10​ ​മു​ത​ൽ​ ​നാ​ലു​മ​ണി​ക്കൂ​ർ​ ​ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള​ ​സ​മ​യ​മാ​ണ്.
ഗ​ർ​ഭ​ഗൃ​ഹം​ ​മു​ത​ൽ​ ​എ​ല്ലാ​ ​ഭാ​ഗ​ത്തും​ ​നി​ലം​ ​മു​ത​ൽ​ ​കൈ​വ​രി​ക​ൾ​ ​വ​രെ​ ​ക​ഴു​കി,​​​ ​തു​ണി​കൊ​ണ്ട് ​തു​ട​ച്ചെ​ടു​ക്കു​ന്ന​ത് ​ഒ​രു​ ​ആ​ദ്ധ്യാ​ത്മി​ക​ ​സാ​ധ​ന​ ​ത​ന്നെ​യാ​ണ്.​ ​സു​വ​ർ​ണ​ ​ക്ഷേ​ത്രം​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ​രാ​പ്പ​ക​ൽ​ ​ഭേ​ദ​മി​ല്ലാ​തെ​ ​ഭ​ക്ഷ​ണം​ ​ന​ൽ​കാ​നാ​യി​ ​ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​അ​ടു​ക്ക​ള​യാ​ണ് ​'​ഗു​രു​ ​ക​ ​ലം​ഗാ​ർ.​"​ ​ക​ർ​സേ​വ​ ​എ​ന്ന,​​​ ​പ്ര​തി​ഫ​ലം​ ​ഇ​ച്ഛി​ക്കാ​തെ​യു​ള്ള​ ​സേ​വ​നം​ ​ഇ​വി​ട​ത്തെ​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​ക്ഷേ​ത്ര​വും​ ​പ​രി​സ​ര​വും​ ​സ്വ​മേ​ധ​യാ​ ​വൃ​ത്തി​യാ​ക്കു​ക,​ ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​ചെ​രി​പ്പു​ക​ൾ​ ​സൂ​ക്ഷി​ക്കു​ക,​ ​ദി​വ​സേ​ന​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ലം​ഗാ​ർ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​വു​ക​ ​എ​ന്നി​വ​യ്ക്കാ​യി​ ​ലോ​ക​മെ​ങ്ങും​ ​നി​ന്ന് ​സ​മൂ​ഹ​ത്തി​ലെ​ ​ഉ​ന്ന​ത​ ​വ്യ​ക്തി​ക​ള​ട​ക്ക​മു​ള്ള​ ​ആ​ളു​ക​ൾ​ ​ഇ​വി​ടെ​യെ​ത്തു​ന്നു.
അ​ന​ശ്വ​ര​മായ അ​കാ​ൽ​ ​ത​ക്ത്
ദി​യോ​റി​യ​യ്ക്കു​ ​പി​ന്നി​ൽ,​​​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​ ​സ​മു​ച്ച​യ​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​കെ​ട്ടി​ട​മാ​ണ് ​അ​കാ​ൽ​ ​ത​ക്ത്.​ ​'​അ​ന​ശ്വ​ര​മാ​യ​ ​കി​രീ​ടം​"​ ​എ​ന്നാ​ണ് ​ഈ​ ​പ​ദ​ത്തി​ന്റെ​ ​അ​ർ​ത്ഥം.​ ​അ​ഞ്ച് ​നി​ല​ക​ളി​ലാ​യി​ ​വെ​ണ്ണ​ക്ക​ൽ​ ​വി​രി​ച്ച​ ​ത​റ​യു​ള്ള,​ ​സ്വ​ർ​ണ​ ​ഇ​ല​യോ​ടു​കൂ​ടി​യ​ ​ഗോ​പു​ര​മ​ട​ങ്ങി​യ​ ​ഈ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ​ആ​റാം​ ​സി​ഖ് ​ഗു​രു​വാ​യ​ ​ഗു​രു​ ​ഹ​ർ​ഗോ​വി​ന്ദ് ​ആ​ണ്.​ ​സി​ഖ് ​മ​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​സാ​മൂ​ഹ്യ​ ​വ്യ​വ​ഹാ​ര​ങ്ങ​ളും​ ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​ങ്ങ​ളു​മൊ​ക്കെ​ ​എ​ടു​ക്കു​ന്ന​ത് ​ഇ​വി​ടെ​നി​ന്നാ​ണ്.​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും​ ​പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​കെ​ട്ടി​ട​മാ​ണി​ത്.​ ​ഓ​രോ​ ​ആ​ക്ര​മ​ണം​ ​ക​ഴി​യു​മ്പോ​ഴും​ ​കൂ​ടു​ത​ൽ​ ​ഭം​ഗി​യോ​ടെ​ ​ഇ​വ​ ​പു​ന​ർ​നി​ർ​മ്മി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.
1984​-​ലെ​ ​'​ബ്ലൂ​സ്റ്റാ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​"​ ​സ​മ​യ​ത്ത് ​പാ​ടെ​ ​ത​ക​ർ​ന്ന​ ​ഈ​ ​കെ​ട്ടി​ടം​ ​ഇ​ന്ത്യാ​ ​ഗ​വ​ൺ​മെ​ന്റ് ​പു​ന​ർ​ ​നി​ർ​മ്മി​ച്ചി​രു​ന്നെ​ങ്കി​ലും​ ​സി​ഖ് ​നേ​തൃ​ത്വം​ ​അ​ത് ​അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ക​യും​ ​ക​ർ​സേ​വ​യി​ലൂ​ടെ​ ​അ​ത് ​ത​ക​ർ​ത്ത് ​നി​ലം​പ​രി​ശ​രാ​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​ഇ​തേ​ ​സ്ഥ​ല​ത്ത് 1994​-​ലാ​ണ് ​ക​ർ​സേ​വ​യി​ലൂ​ടെ​ ​ത​ന്നെ​ ​ഇ​ന്ന​ത്തെ​ ​രീ​തി​യി​ലു​ള്ള​ ​മ​നോ​ഹ​ര​മാ​യ​ ​കെ​ട്ടി​ടം​ ​പ​ണി​ത​ത്.​ ​ക്ഷേ​ത്ര​ ​ച​രി​ത്ര​ത്തി​ലേ​ക്ക് ​വെ​ളി​ച്ചം​ ​വീ​ശു​ന്ന​ ​സ​ന്ദ​ർ​ശ​ക​ ​ഗാ​ല​റി,​ ​സം​ഭ​വ​ബ​ഹു​ല​മാ​യ​ ​സി​ഖു​മ​ത​ ​ച​രി​ത്രം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​സി​ഖ് ​മ്യൂ​സി​യം​ ​എ​ന്നി​വ​യൊ​ക്കെ​ ​സു​വ​ർ​ണ​ ​ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ലെ​ ​മ​റ്റ് ​ആ​ക​ർ​ഷ​ണ​ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

സിഖ് മതവും

വിശ്വാസവും


പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിൽ,​ പഞ്ചാബിൽ ഉടലെടുത്ത ഒരു വിശ്വാസ സംഹിതയാണ് സിഖ് മതം. മതസ്ഥാപകനായ ഗുരുനാനാക്കാണ് ആദി ഗുരു. ലോകത്തെ ഏറ്റവും വലിയ സംഘടിത മതങ്ങളിൽ ഒന്നാണ് ഇന്ന് സിഖ് മതം. സിഖ് മതത്തെ പരിഷ്‌കരിച്ച് ചിട്ടപ്പെടുത്തുകയും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നിശ്ചയിക്കുകയും ചെയ്തത് പത്താം സിഖ് ഗുരുവായ ഗോബിന്ദ് സിംഗാണ്. സിഖ് മതവിശ്വാസികളുടെ പേരിനൊടുവിൽ സിംഗ് എന്ന പദം ചേർത്തുതുടങ്ങിയത് ഈ പരിഷ്‌കാരത്തോടെയാണ്.

സിഖ് മത വിശ്വാസികൾ പിന്തുടരേണ്ട അഞ്ച് മതനിയമങ്ങൾ അദ്ദേഹം രൂപപ്പെടുത്തി- കേശം, കംഘൻ, കൃപാൺ, കഛ്, കാര എന്നിവയാണ് അവ. സിഖ് മതവിശ്വാസികൾ താടിയും മുടിയും നീട്ടി,​ വൃത്തിയായി കെട്ടിവയ്ക്കണം. തുണികൊണ്ട് മുടി മൂടണം. മരംകൊണ്ടുള്ള ഒരു ചെറിയ ചീപ്പ് മുടിയിൽ കുത്തിയിറക്കി വയ്ക്കണം. നീളം കുറഞ്ഞ കൃപാൺ എന്ന വാൾ സദാ കൈവശമുണ്ടാവണം. 'കഛ്" എന്നത് സിഖുകാർ ധരിക്കേണ്ട അടിവസ്ത്രവും 'കാര" കയ്യിൽ ധരിക്കേണ്ട ലോഹ വളയുമാണ്. ഇവയൊക്കെ കേവലം മതചിഹ്നങ്ങൾക്കപ്പുറം സിഖ് മതവിശ്വാസി പുലർത്തേണ്ട ജീവിതരീതിയായാണ് കണക്കാക്കപ്പെടുന്നത്.


സിഖ് മതത്തിന്റെ ചരിത്രം നിരന്തരമായ ഏറ്റുമുട്ടലുകളുടെയും ചെറുത്തുനില്പുകളുടെയും ചരിത്രമാണ്. മുഗളന്മാരുമായുള്ള നിരവധി ഏറ്റുമുട്ടലുകളിൽ പിടിച്ചുനിൽക്കാൻ ഗുരു ഗോവിന്ദ് സിംഗിനെ പോലുള്ളവർക്ക് കഴിഞ്ഞിട്ടുണ്ട്. മുഗൾ സാമ്രാജ്യത്തിനകത്തുതന്നെ പ്രബലമായൊരു സ്വതന്ത്ര വിഭാഗമായി സിഖ് ജനത അവരുടെ അസ്തിത്വം നിലനിർത്തി. സിഖ് മതത്തിന്റെ രാഷ്ട്രീയമായ ഏകീകരണമാണ് പഞ്ചാബ് എന്ന പ്രാദേശിക രാജ്യത്തിന്റെ പിറവിക്ക് കാരണമായത്. പത്തൊമ്പതാം നൂറ്റാണ്ടോടെ മഹാരാജാ രഞ്ജിത്ത് സിംഗിന്റെ നേതൃത്വത്തിൽ സിഖുകാർക്ക് പ്രാമുഖ്യമുള്ള ഒരു പ്രബല രാഷ്ട്രമായി പഞ്ചാബ് മാറി.

(ലേഖകന്റെ ഫോൺ: 94460 97241)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.