കേരള ക്രിമിനൽ ജുഡിഷ്യൽ ടെസ്റ്റിന്റെ (ഫെബ്രുവരി 2019) ഓൺലൈൻ പരീക്ഷ 27, 28, ഡിസംബർ 2, 4, 7, 9 തീയതികളിൽ പി.എസ്.സിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ടൈം ടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ. അഡ്മിഷൻ ടിക്കറ്റ് 17 മുതൽ ഡൗൺലോഡ് ചെയ്യാം.
മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റിന്റെ (ആക്ട് ആൻഡ് റൂൾസ്) വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് – മാർച്ച് 2019) 20, 21 തീയതികളിൽ പി.എസ്.സിയുടെ കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും. ടൈം ടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ. അഡ്മിഷൻ ടിക്കറ്റ് 12 മുതൽ ഡൗൺലോഡ് ചെയ്യാം.
അഭിമുഖം
വ്യാവസായികപരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 593/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികയിലേക്ക് അർഹരായവർക്ക് 13 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
ഒറ്റത്തവണ പ്രമാണപരിശോധന
സാമൂഹ്യനീതി വകുപ്പിൽ, കാറ്റഗറി നമ്പർ 221/2017 പ്രകാരം വിജ്ഞാപനം ചെയ്ത, പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്ത് പരിശോധനാവിധേയമാക്കാത്തവർക്ക് വേണ്ടി 12, 13, 14 തീയതികളിൽ ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546446).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |