അക്കാഡമിക് കലണ്ടർ
സി.ബി.സി.എസ് സമ്പ്രദായത്തിലുള്ള യു.ജി. പ്രോഗ്രാമുകളുടെ 2019-20 അദ്ധ്യയന വർഷത്തിലെ രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ അക്കാഡമിക് കലണ്ടറുകൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് (2003ന് മുമ്പ് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ) കോഴ്സുകളുടെ (2012 അഡ്മിഷൻ - സപ്ളിമെന്ററി, 2010, 2011 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 21ന് ആരംഭിക്കും.
സൂക്ഷ്മ പരിശോധന
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾ ടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ. X) നവംബർ 13 മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
ബി.പി.എഡ് (2 വർഷം) പരീക്ഷാഫലം വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം പഠന ഗവേഷണ വകുപ്പുകളിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോ കെമിസ്ട്രി, അഡ്വാൻസ്ഡ് ബോട്ടണി, കെമിസ്ട്രി, ജിയോളജി, ലിംഗ്വിസ്റ്റിക്സ്, കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, സംസ്കൃതം, ഫ്യൂച്ചർ സ്റ്റഡീസ്, സുവോളജി ഡിപ്പാർട്ടുമെന്റുകളിലെ എം.ഫിൽ (2019-20) പ്രോഗ്രാമുകളിൽ എസ്.സി./എസ്.ടി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 18ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് ഡിപ്പാർട്ടുമെന്റുകളിൽ എത്തണം.
പ്രസംഗമത്സരം
25 മുതൽ 29 വരെ മലയാള വിഭാഗം സംഘടിപ്പിക്കുന്ന പിരാന്തലോ - കേസരി സ്മൃതി നാടക ശില്പശാലയുടെ ഭാഗമായി കേസരി ബാലകൃഷ്ണപിള്ള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കേസരിയുടെ സാംസ്കാരിക സംഭാവനകളെ മുൻനിറുത്തി, കോളേജ് വിദ്യാർത്ഥികളുൾപ്പെടെ പൊതുവിഭാഗത്തിൽ ഒറ്റ ഇനമായാണ് മത്സരം. ക്യാഷ് പ്രൈസും ശില്പവും സാക്ഷ്യപത്രവുമടങ്ങിയതാണ് പുരസ്കാരം. പങ്കെടുക്കുന്നതിന് 20നകം 944712502 ൽ ബന്ധപ്പെടണം. പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ മോണിംഗ് ബാച്ചിൽ സീറ്റൊഴിവുണ്ട്. യോഗ്യത : പ്ളസ് ടു/ പ്രീഡിഗ്രി.
18ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന സി.എൽ.ഐ.എസ്.സി കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ളസ് ടു / പ്രീഡിഗ്രി.
16ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത : ജനറൽ നഴ്സിംഗ് / ബി.എസ് സി നഴ്സിംഗ്. വിശദ വിവരങ്ങൾക്ക് 0471 - 2302523.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |