മുംബയ്: മഹാരാഷ്ട്രയിൽ ശിവസേന ബന്ധം ബി.ജെ.പി ഉപേക്ഷിച്ചതിന് പിറകേ സേന ഭരിക്കുന്ന ബ്രിഹാൻമുംബയ് കോർപറേഷനിൽ 30 കോൺട്രാക്ടർമാരുടെ വീടുകളിലും സൈറ്റുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമാണ് മുബയ് കോർപറേഷൻ.
227 അംഗ കോർപറേഷനിൽ 94 അംഗങ്ങളുള്ള ശിവസേന ബി.ജെ.പി പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. ബി.ജെ.പിക്ക് 82 അംഗങ്ങളുണ്ട്. നികുതി വെട്ടിച്ചതിന്റെ രേഖകൾ പിടിച്ചെടുത്തതായി ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ്, പാലം പണികളുടെ കരാറുകാരെയാണ് ആദായനികുതി വകുപ്പ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |