തിരുവനന്തപുരം: ശിക്ഷാ സമ്പ്രദായങ്ങളിൽ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുമായി ഇന്ന് 'നല്ലനടപ്പ് ദിനം' ആയി ആചരിക്കും. ഭരണ, നീതിന്യായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമാണ് നല്ലനടപ്പ് ദിനമായി ആചരിക്കാൻ സംസ്ഥാനം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 4 വരെ സെമിനാറുകൾ, മത്സരങ്ങൾ, ശില്പശാലകൾ, പ്രചാരണ പ്രവർത്തനങ്ങൾ, പ്രൊബേഷൻ അനുബന്ധ പദ്ധതികളെ സംബന്ധിച്ചുള്ള അവബോധ രൂപീകരണം തുടങ്ങി വിവിധ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുണ്ട്. നല്ലനടപ്പ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4ന് പട്ടം ഇ.എം.എസ് ഹാളിൽ (ജില്ലാ പഞ്ചായത്ത്) മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |